കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ കേസുകളില്‍ വര്‍ദ്ധന; എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് എഴുതി കേന്ദ്രം, നിയന്ത്രണങ്ങള്‍ കടുപ്പിക്കും

Google Oneindia Malayalam News

ദില്ലി: കൊവിഡ് കേസുകളില്‍ വര്‍ദ്ധവുണ്ടാകുന്നത് ഇന്ത്യയില്‍ പുതിയ ആശങ്ക പരത്തുകയാണ്. ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ കേസുകളുടെ എണ്ണവും ഇന്ത്യയില്‍ ക്രമാധീതമായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇപ്പോഴിതാ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.

കൊവിഡ്, ഒമൈക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് എന്ന നിലയില്‍ കത്തയച്ചിരിക്കുന്നത്. ഹരിയാന, ഡല്‍ഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ഇരട്ടിയാകാനുള്ള സമയം വളരെ കുറവുമായതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

covid

പരിശോധന വര്‍ദ്ധിപ്പിക്കാനും ആശുപത്രി തലത്തിലുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും വാക്‌സിനേഷന്റെ വേഗതയും കവറേജും വര്‍ദ്ധിപ്പിക്കാനും ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടി-പിസിആറും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും (ആര്‍എടി) തമ്മിലുള്ള അനുപാതം നിലനിര്‍ത്തിക്കൊണ്ട് കേന്ദ്രം കേന്ദ്രീകൃതമായ രീതിയില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്സിംഗും ഐസൊലേഷനും ക്വാറന്റൈനും, അവരുടെ പരിശോധനയും തുടര്‍നടപടികളും സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് അപ്രീസിയേറ്റ് ബിഹേവിയര്‍ നടപ്പിലാക്കുന്നതിനൊപ്പം കൊവിഡ് വാക്‌സിനേഷന്‍ കവറേജ് വേഗത്തിലാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 13 ,154 പുതിയ കോവിഡ് കേസുകളും 268 മരണങ്ങളും രജിസ്റ്റര്‍ ചെയ്തു. പുതിയ മരണങ്ങള്‍ കൂടി വന്നതോടെ ആകെ മരണസംഖ്യ 4,80,860 ആയി . രാജ്യത്തുടനീളം ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി ഉയര്‍ന്നു. ഒമൈക്രോണ്‍ ബാധിച്ചവരില്‍ 320 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 22 സംസ്ഥാനങ്ങളിലാണ് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

English summary
Centre wrote letters to 8 states and union territories over rise in Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X