ബിജെപിക്ക് കഷ്ടകാലം; പീഡനക്കേസില്‍ നേതാവിന്റെ മകന്‍ അറസ്റ്റില്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ബിജെപി നേതാവിന്റെ മകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറേലയുടെ മകന്‍ വികാസ് ബറേലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സ്റ്റേഷനിലെത്തിയ വികാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Photo

ബുധനാഴ്ച പകല്‍ 11ന് സ്റ്റേഷനിലെത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വികാസ് എത്തിയത് ഉച്ചയ്ക്ക് ശേഷമായിരുന്നു. വികാസ് ഹാജരാകുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ചാണ്ഡീഗഡിലെ സെക്ടര്‍ 26 പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഒരുക്കിയിരുന്നു.

കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സുഭാഷ് ബറേല പറഞ്ഞു. വികാസും സുഹൃത്തും യുവതിയെ അപമാനിക്കാന്‍ ശഅരമിച്ചുവെന്നാണ് പരാതി. ചണ്ഡീഗഡില്‍ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

വര്‍ണിക കുണ്ഡു എന്ന യുവതി തനിച്ച് പോകുമ്പോള്‍ വികാസും സുഹൃത്തും അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. പ്രതികള്‍ രക്തവും മൂത്രവും സാംപിള്‍ നല്‍കുന്നതിന് വിസമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. താനോ പാര്‍ട്ടിയോ മകനെ രക്ഷിക്കാന്‍ ഇടപെടില്ലെന്ന് സുഭാഷ് ബറേല അറിയിച്ചു.

വെള്ളിയാഴ്ച സംഭവം നടന്ന ഉടനെ യുവതി പോലീസില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് വികാസിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ വികാസ് യുവതിയെ പിന്തുടരുന്ന സിസിടിവി രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്. നിസാര വകുപ്പുകള്‍ പ്രകാരമാണ് വികാസിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

English summary
Vikas Barala, a BJP leader's son accused of stalking a woman in Chandigarh last week, was arrested after he presented himself at the police station on Wednesday afternoon, having failed to appear for an 11am summons on the same day, reported Times Now.
Please Wait while comments are loading...