കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകള്‍ മാറ്റില്ല; റോഡുകളുടെ പേര് മാറ്റുന്നു, സംസ്ഥാന പാത ഇല്ല, പകരം ജില്ലാ പാതകള്‍

20 വര്‍ഷം മുമ്പിറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ചണ്ഡീഗഡ്: സംസ്ഥാന-ദേശീയ പാതയോരത്ത് നിന്ന് മദ്യവില്‍പ്പന ശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് ഭരണകൂടമാണ് സംസ്ഥാന പാതകള്‍ പ്രധാന ജില്ലാ റോഡുകളാക്കി പ്രഖ്യാപിച്ചത്.

20 വര്‍ഷം മുമ്പിറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. നഗരത്തിലെ എല്ലാ പ്രധാന റോഡുകളും സംസ്ഥാന പാതയായി പ്രഖ്യാപിച്ചായിരുന്നു വിജ്ഞാപനം. സുപ്രീം കോടതി മദ്യവില്‍പ്പന ശാലകള്‍ മാറ്റണമെന്ന് ഉത്തരവിട്ടപ്പോള്‍ ഈ പാതകളും ഉള്‍പ്പെട്ടു. ഇവിടുത്തെ മദ്യശാലകളും ഉത്തരവ് പ്രകാരം മാറ്റണം. അതില്‍ നിന്നു രക്ഷ നേടാനാണ് സംസ്ഥാന പാതകള്‍ ജില്ലാ പാതകളാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Liquer

ദേശീയ-സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പ്പന ശാലകള്‍ മാറ്റണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിന് മറുമരുന്ന് ആലോചിക്കവെയാണ് കേന്ദ്രഭരണ പ്രദേശം വിചിത്രമായ നടപടി സ്വീകരിച്ചത്.

സുപ്രീംകോടതി ഉത്തരവ് പഠിക്കാന്‍ നാലംഗ സമിതിയെ ചണ്ഡീഗഡ് ഭരണകൂടം നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റോഡുകളുടെ പേര് പഴയ പടിയാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേസില്‍ ഹര്‍ജിക്കാരനായ ഹര്‍മന്‍ സിദ്ദു പറഞ്ഞു. ചണ്ഡീഗഡിന്റെ വഴി മറ്റു സംസ്ഥാനങ്ങളും പിന്തുടര്‍ന്നാല്‍ എന്താകും അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. ഈ മാസം 20നാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

English summary
In a bid to avoid closure of liquor vends in the city in the wake of the Supreme Court order, the UT administration has amended its earlier notification and declared the state highways as ‘major district roads’. As per a notification issued nearly 20 years ago, all major roads in the city were state highways and fell within the ambit of the SC judgment. The court had directed all states and union territories to close liquor vends on all national and state highways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X