കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ എന്‍ടിആറിന്റെ പേരക്കുട്ടി മത്സരിക്കും.... നന്ദമുരി കുടുംബത്തെ കൈയ്യിലെടുത്ത് നായിഡു!!

Google Oneindia Malayalam News

Recommended Video

cmsvideo
തെലങ്കാനയിൽ താരപോരാട്ടത്തിന് തുടക്കം | Feature Video | #TelenganaElections | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയില്‍ മുമ്പുണ്ടായിരുന്ന താരപോരാട്ടത്തെ തിരിച്ചു കൊണ്ടുവന്ന് ചന്ദ്രബാബു നായിഡു. ഇത്തവണ മുന്‍ മുഖ്യമന്ത്രിയും തെലുങ്കരുടെ വികാരവുമായിരുന്ന എന്‍ടിആറിന്റെ പേരക്കുട്ടിയെയാണ് നായിഡു കളത്തിലിറക്കിയിരിക്കുന്നത്. തെലങ്കാനയില്‍ പോലും ഇപ്പോഴും തിളങ്ങി നില്‍കുന്നതാണ് എന്‍ടിആറിന്റെ പ്രതിച്ഛായ. സൂപ്പര്‍ താരം പവന്‍ കല്യാണ്‍ അടക്കമുള്ളവര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ നായിഡുവിന്റെ ഈ നീക്കം വന്‍ വിജയമായിരിക്കുകയാണ്.

ഇവര്‍ക്കായി വന്‍ താരനിരയെയാണ് പ്രചാരണത്തിനായി കൊണ്ടുവരുന്നത്. അടുത്ത ദിവസം ദേശീയ നേതാക്കള്‍ തെലങ്കാനയില്‍ എത്തും. അതേസമയം കോണ്‍ഗ്രസിനെയും ടിഡിപിയെയും വിലകുറച്ച് കണ്ട കെ ചന്ദ്രശേഖര്‍ റാവുവിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹം ഒരിക്കലും ഇത്തരമൊരു നീക്കം ഈ സഖ്യത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം കര്‍ഷക റാലിയില്‍ കെസിആറിന് വന്‍ തിരിച്ചടിയേറ്റതും ഈ സഖ്യത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

എന്‍ടിആറിനെ പേരക്കുട്ടി

എന്‍ടിആറിനെ പേരക്കുട്ടി

കുകട്പള്ളി മണ്ഡലത്തിലാണ് ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. ഇവിടെയാണ് നന്ദമുരി സുഹാസിനി മത്സരിക്കുന്നത്. എന്‍ടിആറിന്റെ പേരക്കുട്ടിയാണ് ഇവര്‍. ആന്ധ്രയിലെ പേരുകേട്ട നന്ദമുരി കുടുംബത്തില്‍ നിന്നാണ് ഇവര്‍ വരുന്നത്. ടിഡിപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. ഇവര്‍ക്ക് വന്‍ പിന്തുണയാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ ഇത് അലയടിക്കുമെന്നാണ് സൂചന. കാരണം അത്രയധികം സ്വാധീനമുള്ള നേതാവാണ് എന്‍ടിആര്‍.

എന്‍ടിആറിന്റെ സ്വാധീനം

എന്‍ടിആറിന്റെ സ്വാധീനം

ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന എന്‍ടിആര്‍ അത്രയധികം സ്വാധീന ശേഷിയുള്ള നേതാവാണ്. അതിന് ശേഷം അത്രയും ശക്തനായ ഒരു നേതാവ് ആന്ധ്ര രാഷ്ട്രീയത്തില്‍ വന്നിട്ടുള്ളത് വൈഎസ് രാജശേഖര റെഡ്ഡിയാണ്. സിനിമാ മേഖലയില്‍ നിന്ന് വന്ന് രാഷ്ട്രീയത്തില്‍ തന്റേതായ നേട്ടമുണ്ടാക്കിയ നേതാവാണ് എന്‍ടിആര്‍. തെലങ്കാനയില്‍ ഇപ്പോഴും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ആ കുടുംബത്തില്‍ നിന്ന് ഇപ്പോള്‍ നിലവില്‍ ആരും രാഷ്ട്രീയത്തില്‍ ഇല്ല. അതുകൊണ്ട് സുഹാസിനിക്ക് അത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

നന്ദമുരി കുടുംബം

നന്ദമുരി കുടുംബം

ആന്ധ്രയിലെ ഏറ്റവും ശക്തമായ കുടുംബമാണ് നന്ദുമരി കുടുംബം. ഇവരുടെ മൂന്നാം തലമുറയില്‍ ഉള്‍പ്പെടുന്ന നേതാവായിരുന്നു നന്ദമുരി ഹരികൃഷ്ണ. സുഹാസിനിയുടെ പിതാവാണ് ഹരികൃഷ്ണ. സംസ്ഥാനത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അടുത്തിടെ റോഡ് അപകടത്തില്‍ മരിക്കുകയായിരുന്നു. സുഹാസിനിയുടെ അമ്മാവന്‍ നന്ദമുരി ബാലകൃഷ്ണ സൂപ്പര്‍ താരവും എംഎല്‍എയുമാണ്. ഹിന്ദുപൂരില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ ഇവരെല്ലാം ആന്ധ്രയിലെ നേതാക്കളാണ്. തെലങ്കാനയില്‍ അതുകൊണ്ടാണ് സുഹാസിനി ഒരു കൈ നോക്കുന്നത്.

മണ്ഡലത്തിന്റെ പ്രത്യേകത

മണ്ഡലത്തിന്റെ പ്രത്യേകത

ഈ മണ്ഡലത്തിലുള്ളവര്‍ ആന്ധ്രയില്‍ നിന്നും റായല്‍ സീമയില്‍ നിന്നും വന്നവരാണ്. അതുകൊണ്ട് ആന്ധ്ര രാഷ്ട്രീയ നേതാക്കളോടാണ് ഇഷ്ടം. കുകട്പള്ളി ടിഡിപി കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. 2014ലും ഇവിടെ ടിഡിപി വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവിടുള്ള നേതാവ് ടിആര്‍എസ്സില്‍ ചേരുകയായിരുന്നു. ആന്ധ്ര, റായല്‍സീമ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ ഇവിടെയുണ്ട്. അതാണ് ടിഡിപി ലക്ഷ്യമിടുന്നത്. ഇവിടെ ജയിച്ചാല്‍ കെസിആറിനെ തോല്‍പ്പിക്കുന്നതിന് തുല്യമാണ്. കെസിആറിന്റെ മകന്‍ ഈ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധി എത്തും

രാഹുല്‍ ഗാന്ധി എത്തും

ഈ മണ്ഡലത്തില്‍ വന്‍ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധി സുഹാസിനിക്കായി പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ റാലി നടത്താനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. 25000 വോട്ടുകള്‍ ഇവിടെ കോണ്‍ഗ്രസിനുണ്ട്. അതേസമയം സുഹാസിനിയുടെ സഹോദരന്‍മാരായ ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും ഇവര്‍ക്കായി പ്രചാരണത്തിനായി എത്തുമെന്നാണ് സൂചന. മുന്‍ ഇന്ത്യന്‍ താരങ്ങളായ നവജോത് സിദ്ധുവും മുഹമ്മദ് അസ്ഹറൂദ്ദീനും പ്രചാരണത്തിനെത്തും.

റാഫേല്‍ അഴിമതി മുതല്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം വരെ.... 2018ലെ മികച്ച പത്ത് വാര്‍ത്തകള്‍!!റാഫേല്‍ അഴിമതി മുതല്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം വരെ.... 2018ലെ മികച്ച പത്ത് വാര്‍ത്തകള്‍!!

വസുന്ധര രാജയുടെ പ്രചാരണത്തെ തള്ളി കര്‍ഷകര്‍.... കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം!!വസുന്ധര രാജയുടെ പ്രചാരണത്തെ തള്ളി കര്‍ഷകര്‍.... കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം!!

English summary
chandrababu naidu fields ntr scion in prestige fight with trs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X