കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാൻഡർ ലാൻഡിംഗിന് ഒരുമിനിറ്റ് മുമ്പ് ചിത്രങ്ങളയയ്ക്കും: നാല് മണിക്കൂറിനും ശേഷവും ചിത്രങ്ങൾ!!

Google Oneindia Malayalam News

ബെംഗളൂരു: ഐഎസ്ആർഒയുടെ നിർണായക ചാന്ദ്രദൌത്യത്തിന് മണിക്കൂറുകൾ മാത്രം. ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിൽ ചന്ദ്രയാൻ 2 ഇറങ്ങുന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ചന്ദ്രോപരിതലത്തിൽ വിക്രമിന്റെ ലാൻഡിംഗ്. ഐഎസ്ആർഒ നൽകുന്ന വിവരം അനുസരിച്ച് വിക്രം ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന് ഒരുമിനിറ്റ് മുമ്പും നാല് മണിക്കൂറിന് ശേഷവും ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയയ്ക്കും. ലാൻഡറിൽ നിന്ന് പ്രഗ്യാൻ പുറത്തിറങ്ങുന്നതോടെ വിക്രം ലാൻഡറിന്റെ ചിത്രവും പകർത്തും. ചന്ദ്രന് 35 കിലോമീറ്റർ മുകളിൽ നിന്നാണ് വിക്രം ലാൻഡർ വേർപെടാൻ ആരംഭിക്കുക.

ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ 22.8 ഡിഗ്രി കിഴക്ക് ദിശയിൽ 71 ഡിഗ്രിയിൽ വിക്രം ലാൻഡ് ചെയ്യും. കാര്യങ്ങൾ കണക്കുകൂട്ടുന്നത് പ്രകാരം നടന്നാൽ ചന്ദ്രന് മുകളിൽ കറങ്ങി നടക്കുന്ന ഓർബിറ്ററിലേക്കും അത് വഴി ഐഎസ്ആർഒ കേന്ദ്രത്തിലേക്കും വിക്രമിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കും.

chandrayaan-2-

ശനിയാഴ്ച പുലർച്ചെ 1.38ന് ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിനടുത്ത് ലാൻഡർ ഇറങ്ങുന്നതിന് മുന്നോടിയായി പ്രസ്തുുത മേഖല ക്യാമറകൾ സ്കാൻ ചെയ്യും. ചന്ദ്രന് 35 കിലോമീറ്റർ മുകളിൽ നിന്നാണ് വിക്രം ചന്ദ്രോപരിതലത്തിലേക്ക് അടുക്കുക. ഈ സമയത്ത് വിക്രമിന്റെ വേഗത 7.4 കിലോമീറ്ററായി കുറയും. വിക്രമിന്റെ എൻജിൻ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങുന്നതോടെയാണ് ഇത്.

1.50 ഓടെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലം മാപ്പ് ചെയ്യാൻ ആരംഭിക്കും. 1.52ഓടെ ചന്ദ്രോപരിതലത്തിന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രം വിക്രം ഭൂമിയിലെ ഐഎസ്ആർഒ സെന്ററിലേക്ക് അയയ്ക്കും. ചിത്രം അയയ്ക്കുന്നതോടെ വിക്രം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യും. ഇത് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം 3.53ന് വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തുവരുന്നതിനുള്ള വിന്യാസങ്ങൾ ആരംഭിക്കും. 4.23ന് പ്രഗ്യാൻ റാംപ് ഉപയോഗിച്ച് പ്രവർത്തനസജ്ജമാകും. പ്രഗ്യാനുമായി ബന്ധിപ്പിച്ചിട്ടുള്ള സോളാർ പാനൽ വിന്യസിക്കപ്പെടും. 5.19ഓടെ പ്രഗ്യാൻ റോവർ വിക്രം ലാൻഡറിൽ നിന്ന് റാംപ് പുറത്തുവരും. റോവറുപയോഗിച്ച് 10 മിനിറ്റ് കൊണ്ടാണിത് ചന്ദ്രോപരിതലത്തെ സ്പർശിക്കുക.

ആറ് ചക്രമുള്ള റോബോട്ടിക് വാഹനാണ് പ്രഗ്യാൻ റോവർ. ഒരു ചന്ദ്രദിനമായ 500 മീറ്ററാണ് ഇതിന് സഞ്ചരിക്കാൻ സാധിക്കുക. ഇത് ഭൂമിയിലെ 14 ഭൌമ ദിനങ്ങൾക്ക് സമാനമാണ്.

5.45ന് പ്രഗ്യാൻ വാഹനമായ വിക്രം ലാൻഡറിന്റെ ഫോട്ടോ ഭൂമിയിലേക്ക് അയയ്ക്കും. ഈ ദിവസം വരെ ചന്ദ്രോപരിതലത്തിൽ 38 സോഫ്റ്റ് ലാൻഡിംഗ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇതിൽ 20 എണ്ണം മാത്രമാണ് വിജയിച്ചത്. സെപ്തംബർ ഏഴിന് നടത്തിയ ലാൻഡിംഗ് ചന്ദ്രയാൻ 2നും ഏറെ സങ്കീർണമായിരുന്നു.

English summary
Chandrayaan-2: Lander Vikram to send picture of Moon 1 minute before landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X