കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദി

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രയാന്‍-2 ന്‍റെ പ്രധാന ഭാഗമായ വിക്രംലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്ട്രാക്ക് കേന്ദ്രത്തില്‍ വെച്ചാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. എഐസ്ആര്‍ഒയെക്കുറിച്ച് അഭിമാനമുണ്ടെന്നും ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 modi

നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. തിരിച്ചടിയില്‍ തളരാന്‍ പാടില്ല. ഏറ്റവും മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ലക്ഷ്യത്തിന് തൊട്ടരികില്‍ വരേയെത്തി. ചന്ദനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാന്‍ നമുക്ക് സാധിച്ചു. പരിശ്രമങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റി സ‍ഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പദ്ധതി പരാജയമാരിയിരുനെന്ന് പറയാന്‍ കഴിയില്ല. രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞു. പദ്ധതി തുടരുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ വിക്രംലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ കിട്ടാതായപ്പോള്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന മോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

Recommended Video

cmsvideo
എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക് | Oneindia Malayalam

പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ചാണ് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു. പദ്ധതി വിജയകരമായിരുന്നെങ്കില്‍ ചരിത്ര നേട്ടം സ്വന്തമാക്കുന്ന നാലാം രാജ്യമാകുമായിരുന്നു ഇന്ത്യ.

ചാന്ദ്രയാൻ 2; ആശങ്കയോടെ ശാസ്ത്രജ്ഞർ, തോളിൽത്തട്ടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി, ചെയർമാന്റെ വാക്കുകൾചാന്ദ്രയാൻ 2; ആശങ്കയോടെ ശാസ്ത്രജ്ഞർ, തോളിൽത്തട്ടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി, ചെയർമാന്റെ വാക്കുകൾ

ഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു: ഇതുവരെ എത്തിയത് വലിയ കാര്യമാണെന്ന് പ്രധാനമന്ത്രിഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു: ഇതുവരെ എത്തിയത് വലിയ കാര്യമാണെന്ന് പ്രധാനമന്ത്രി

English summary
chandrayaan 2; pm narendra modi address nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X