Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-3 ഉം ചന്ദ്രയാന്‍-2 ഉം തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ..? അറിയേണ്ടതെല്ലാം

ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2:35 ന് ചന്ദ്രയാന്‍-3 കുതിച്ചുയരും. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ചന്ദ്രയാന്‍-3 ലൂടെ നടക്കാന്‍ പോകുന്നത്.

നേരത്തെ ചന്ദ്രയാന്‍-2 വിന് ഇതിന് സാധിച്ചിരുന്നില്ല. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയെങ്കിലും ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനായിരുന്നില്ല. എന്നാല്‍ പേടകത്തിന്റെ ലാന്‍ഡര്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. അതിനാല്‍ തന്നെ ഭാഗികമായി പരാജയപ്പെട്ട ദൗത്യമായിരുന്നു ചന്ദ്രയാന്‍-2 എന്ന് പറയാം. ചന്ദ്രയാന്‍-2 ആരംഭിച്ച ശ്രമം പൂര്‍ത്തിയാക്കുക എന്നതാണ് ചന്ദ്രയാന്‍-3 ന്റെ ലക്ഷ്യം. ചന്ദ്രയാന്‍-2 ല്‍ നിന്ന് ചന്ദ്രയാന്‍-3 എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം.

chandrayan 3

ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍, വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ എന്നീ ഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍-3 ല്‍ ലാന്‍ഡറും റോവറും ഉണ്ടെങ്കിലും ഓര്‍ബിറ്ററില്ല. കൂടുതല്‍ പരിഷ്‌കാരങ്ങളോടെ കരുത്തുറ്റ ലാന്‍ഡറാണ് ചന്ദ്രയാന്‍-3 ല്‍ നിര്‍മിച്ചിട്ടുള്ളത്. ചന്ദ്രയാന്‍-3 അതിന്റെ ആശയവിനിമയങ്ങള്‍ക്കും ഭൂപ്രദേശ മാപ്പിംഗ് ആവശ്യങ്ങള്‍ക്കുമായി ചന്ദ്രയാന്‍ -2 ഉപയോഗിച്ച് വിക്ഷേപിച്ച ഓര്‍ബിറ്ററിനെ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രന്റെ ഉപരിതലത്തിലെ ലാന്‍ഡിംഗ് സമയത്ത് ഓര്‍ബിറ്ററുമായുള്ള ഏകോപനത്തിനും നിയന്ത്രണത്തിനുമായി ചന്ദ്രയാന്‍-3 ല്‍ ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് എവേവന്‍സ് ക്യാമറകള്‍ രണ്ടെണ്ണം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ചന്ദ്രയാന്‍-2 ല്‍ ഇത്തരത്തിലുള്ള ഒരു ക്യമാറ മാത്രമാണ് ഉണ്ടായിരുന്നത്. ചന്ദ്രയാന്‍-3 ലെ വിക്രം ലാന്‍ഡറിന് മുന്‍ പതിപ്പിനേക്കാള്‍ ശക്തമായ കാലുകള്‍ ആണ് നല്‍കിയിരിക്കുന്നത്.

ചന്ദ്രയാന്‍-2 ല്‍ ലാന്‍ഡറിന്റെ ലാന്‍ഡിംഗ് വേഗത സെക്കന്റില്‍ മൂന്ന് മീറ്റര്‍ എന്നുള്ളതില്‍ നിന്ന് സെക്കന്റില്‍ രണ്ട് മീറ്റര്‍ എന്നാക്കിയിട്ടുണ്ട്. മറ്റൊരു വ്യത്യാസം വിക്രമിന് കൂടുതല്‍ ഇന്ധനം ചേര്‍ക്കുന്നു എന്നുള്ളതാണ്. ഇതിനോടൊപ്പം ലാന്‍ഡറിന് ഒരു പുതിയ സെന്‍സറും ചേര്‍ത്തിട്ടുണ്ട്. ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ എന്ന് വിളിക്കുന്ന പുതിയ സെന്‍സര്‍ ചന്ദ്ര ഭൂപ്രദേശത്തെ നിരീക്ഷിക്കും. ഇത് ചന്ദ്രയാന്‍-3 ല്‍ ഉണ്ടായിരുന്നില്ല.

chandrayan 3

ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ 500-500 മീറ്റര്‍ ലാന്‍ഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ വേഗത കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനുകള്‍ക്ക് പിഴവ് സംഭവിച്ചിരുന്നു. ഇത്തവണ ലാന്‍ഡിംഗ് വിസ്തീര്‍ണ്ണം 500 മീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്ങനെ ഇറങ്ങിയാലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് അധിക സോളാര്‍ പാനലുകള്‍ വിക്രം ലാന്‍ഡറിന് ഉണ്ട്.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഒമ്പത് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ വിക്ഷേപിച്ചത്. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ സ്‌പെക്ട്രല്‍, പോളാരിമെട്രിക് അളവുകള്‍ നിരീക്ഷിക്കാനായി സ്‌പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്ററി എര്‍ത്ത് എന്ന ഒരൊറ്റ ഉപകരണം മാത്രമേ ഉണ്ടാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+