Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം കടന്നു: ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇസ്രോ

ബെംഗളൂരു: ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ടതായി ഐഎസ്ആര്‍ഒ. ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായും ഇസ്രോ സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചുവിട്ടത്. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് ചന്ദ്രയാനെ എത്തിക്കുന്ന നിര്‍ണായക പ്രക്രിയയാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍.

ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്ന പ്രക്രിയയാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനമാണ് അടുത്ത നിര്‍ണായക ഘട്ടം.ഭൂമിയുടെയും, ചന്ദ്രന്റെയും സ്വാധീനമില്ലാത്ത പാതയിലൂടെയാകും, ഇനിയുള്ള നാല് ദിവസം പേടകത്തിന്റെ സഞ്ചാരം. ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറി എന്ന പഥത്തിലാണ് ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റിന് അഞ്ചിനായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇവ പ്രവേശിക്കുക.

chandrayaan-3

അഞ്ച് ഭ്രമണപഥങ്ങളിലൂടെ താഴോട്ടിങ്ങിയ ശേഷം ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡഡര്‍ ഇറങ്ങും. ഈ ഘട്ടങ്ങളാണ് ദൗത്യത്തിലെ ഏറ്റവും സങ്കീര്‍മമായ പ്രക്രിയ. മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളിലെല്ലാം ഇവ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് ഇസ്രോ. ഇത്തവണ അത് സഹായകരമായിട്ടുണ്ട്. നാല് ലക്ഷം കിലോമീറ്റര്‍ ദൂരമാണ് പേടകം ചന്ദ്രന്റെ ഭ്രമണപത്തില്‍ എത്താനായി സഞ്ചിരിക്കേണ്ടത്. ജൂലായ് 14ന് വിക്ഷേപിക്കപ്പെട്ട ശേഷം അഞ്ച് തവണയായിട്ടാണ് ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+