ചാന്ദ്രയാന്‍ 2 വരുന്നൂ, ലക്ഷ്യമിടുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവം, രാജ്യത്തിന് അഭിമാനമാവും

  • Written By: Vaisakhan
Subscribe to Oneindia Malayalam

മുംബൈ: രാജ്യം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശാസ്ത്രപദ്ധതിയാണ് ചാന്ദ്രയാന്‍ 2. ഇന്ത്യയുടെയും ഐഎസ്ആര്‍ഒയുടെയും ഏറ്റവും പുതിയ ചാന്ദ്രദൗത്യം എന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ ചാന്ദ്രയാന്‍ ഒന്നിലൂടെ രാജ്യത്തിന്റെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഐഎസ്ആര്‍എ ചരിത്രത്തിലിടം പിടിച്ചിരുന്നു.

ചാന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്. പുതിയ വിക്ഷേപണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ചെറിയ സൂചനകള്‍ മാത്രമേ ഐഎസ്ആര്‍ഒ തന്നിട്ടുള്ളൂ.

ചെലവ് 425 കോടി

ചെലവ് 425 കോടി

ചാന്ദ്രയാന്‍ ഒന്നിനേക്കാള്‍ ചെലവേറിയതാണ് ചാന്ദ്രയാന്‍ രണ്ട്. ആദ്യത്തേതിന് 386 കോടി രൂപയായിരുന്നു ചെലവ്. ഇപ്പോഴത്തേതിന് 425 കോടിയാണ് ചെലവ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്നതാണ് ചാന്ദ്രയാന്‍ 2. ചന്ദ്രന് മുകളില്‍ സഞ്ചാര പഥത്തില്‍ പേടകം എത്തിയതിന് ശേഷം റോവര്‍ ഉള്‍ക്കൊള്ളുന്ന ലാന്റര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുകയും ചെയ്യും.

ചന്ദ്രയാന്‍ ഒന്ന്

ചന്ദ്രയാന്‍ ഒന്ന്

ഇന്ത്യ ആദ്യമായി ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാന്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ ഒന്നിന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്. വിക്ഷേപണ സമയത്ത് 1380 കിലോയായിരുന്നു ഭാരം. ചന്ദ്രന്റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തല്‍ ചാന്ദ്രയാന്റേതായിരുന്നു.

സാഹസവുമായി ഐഎസ്ആര്‍ഒ

സാഹസവുമായി ഐഎസ്ആര്‍ഒ

മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഇതുവരെ ചെയ്യാന്‍ പോലും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ചെയ്യാന്‍ പോകുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് ശാസ്ത്രജ്ഞര്‍ ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. ഇതിനായി ദക്ഷിണ ധ്രുവത്തിലെ രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ മുന്‍ തലവന്‍ എഎസ് കിരണ്‍ കുമാര്‍ പറയുന്നു.

അജ്ഞാതമായ ദക്ഷിണധ്രുവം

അജ്ഞാതമായ ദക്ഷിണധ്രുവം

ലോകത്തുള്ള എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരും ഏറെ കൗതുകത്തോടെ ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടെ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഇത് മറഞ്ഞ് കിടക്കുകയാണെന്നു പറയപ്പെടുന്നു. ചന്ദ്രന്റെ അടിത്തട്ടിലായത് കൊണ്ട് സൂര്യപ്രകാശം ഇവിടെ പതിക്കാറില്ല. അതുകൊണ്ട് ഇവിടം ഇരുട്ടിലാണ്. അതുപോലെ തണുത്തുറഞ്ഞ പ്രദേശവുമാണ്. നേരത്തെ ഇതിന്റെ ഫോസില്‍ റെക്കോര്‍ഡും പുറത്തെത്തിയിരുന്നു.

പരീക്ഷണം പുരോഗമിക്കുന്നു

പരീക്ഷണം പുരോഗമിക്കുന്നു

ചാന്ദ്രയാന്‍ രണ്ടിനെ അഭിമാനപദ്ധതിയായിട്ടാണ് രാജ്യം കണക്കാക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങളും പരിശോധനകളും തമിഴ്‌നാട്ടില്‍ പുരോഗമിക്കുന്നുണ്ട്. മഹേന്ദ്രഗിരിയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് ഇത് നടക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങാന്‍ ഉപയോഗിക്കുന്ന ലാന്ററിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണവും ഇവിടെ നടക്കുന്നുണ്ട്.

വിക്ഷേപണം ഉടന്‍

വിക്ഷേപണം ഉടന്‍

ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗങ്ങളെല്ലാം തയ്യാറായിട്ടുണ്ടെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. ജൂണിനുള്ളില്‍ വിക്ഷേപണം ഉണ്ടാവുമെന്നാണ് സൂചന. ജിഎസ്എല്‍വി മാര്‍ക്ക 2 റോക്കറ്റിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കുക. ചാന്ദ്രയാന്‍ ഒന്നിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ മയില്‍സ്വാമി അണ്ണാദുരൈയുടെ നേതതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

English summary
chandrayan 2 set to launch this year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്