ഉത്തര്‍പ്രദേശില്‍ ജീവിക്കണോ? യോഗി മന്ത്രം ജപിച്ചേ പറ്റൂ!! പിന്നിലെന്തെന്നറിയണോ?

  • Posted By:
Subscribe to Oneindia Malayalam

മീററ്റ്: ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗി, യോഗി എന്ന് മന്ത്രിക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ പോസ്റ്ററുകള്‍. അങ്ങനെ അല്ലെങ്കില്‍ യുപി വിട്ട് പോകണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഹിന്ദു യുവ വാഹിനിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജില്ലാ കമ്മീഷ്ണര്‍ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യ നാഥ്, നീരജ് ശര്‍മ പഞ്ചാലി എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗി ആദിത്യ നാഥ് സ്ഥാപിച്ച യുവ വാഹിനിയുടെ ജില്ലാ യൂണിറ്റ് നേതാവാണെന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് നീരജ് ശര്‍മ പഞ്ചാലി.

yogi adityanath

അതേസമയം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ജെ രവീന്ദ്ര ഗൗര്‍ പറഞ്ഞു.വിശദമായ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമെ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം.

അതേസമയം നീരജ് ശര്‍മ പഞ്ചാലിയെ യുവവാഹിനിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംഘടന വ്യക്തമാക്കി. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നീരജിനെ പുറത്താക്കിയതെന് പാര്‍ട്ടി അറിയിച്ചു.

English summary
Hoardings declaring that people should chant “Yogi Yogi” if they wanted to live in Uttar Pradesh have been put up across the city purportedly by the district unit of the Hindu Yuva Vahini.
Please Wait while comments are loading...