കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്‍റെ മകന്‍ തേജുവിന്‍റെ വിവാഹം കുളമായി! പ്രവര്‍ത്തകര്‍ ഭക്ഷണത്തില്‍ കൈയ്യിട്ടു.. പൊടിപൂരം

  • By Desk
Google Oneindia Malayalam News

വിവാഹം പൊടിപൂരമാക്കുമെന്ന് ഒരു പ്രയോഗമുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപിന്‍റെ വിവാഹം. ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകളും മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായഐശ്വര്യ റായിയുമായുള്ള തേജിന്‍റെ വിവാഹം ശനിയാഴ്ചയായിരുന്നു.

പട്നയിലെ ബിഹാര്‍ വെറ്റിനറി ഗ്രൗണ്ടില്‍ വെച്ചായിരുന്നു വിവാഹം.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. വധൂ വരന്‍മാര്‍ പന്തലില്‍ എത്തി കല്യാണം കഴിഞ്ഞപ്പോഴേക്കും സീന്‍ ആകെ കോണ്‍ട്ര ആവുകയായിരുന്നു.

ഏഴായിരത്തോളം പേര്‍

ഏഴായിരത്തോളം പേര്‍

വന്‍ ഗ്രാന്‍റായാണ് തേജ് പ്രതാപിന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കിയത്. 50 കുചിരകള്‍ അണിനരന്ന ഘോഷയാത്ര, വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, ഇതൊക്കെ ഒരുക്കാനായി പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പാചകക്കാര്‍, വിവിഐപികള്‍ക്കായി പ്രത്യേക ഭക്ഷണ പന്തല്‍, മറ്റുള്ളവര്‍ക്കായി നൂറിലേറെ കൗണ്ടര്‍ ഇങ്ങനെയായിരുന്നു വിവാഹത്തിന് വേണ്ടി ചെയ്ത ഒരുക്കങ്ങള്‍. രാഷ്ട്രീയ നേതാക്കളും വിവിഐപികളും ഉള്‍പ്പെടെ ഏകദേശം ഏഴായിരത്തോളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു.

പ്രവര്‍ത്തകരും

പ്രവര്‍ത്തകരും

തങ്ങളുടെ നേതാവിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍ജെഡി പ്രവര്‍ത്തകരും പട്നയില്‍ എത്തിയിരുന്നു. വരനും വധുവും പരസ്പരം മാല ചാര്‍ത്തിയതിന് പിന്നാലെയായിരുന്നു കല്യാണം ശരിക്കും മേളമായത്. ആയിരക്കണക്കിന് വരുന്ന ജെഡിയു പ്രവര്‍ത്തകര്‍ വിഐപികള്‍ക്കായി തയ്യാറാക്കിയ പന്തലിന്‍റെ ബാരിക്കേഡുകള്‍ തകര്‍ത്ത് വിവിാഹ വേദിയിലേക്കെത്തി. പിന്ന നേരെ ഭക്ഷണശാലയിലേക്ക്.

അവിയില്‍ പരിവത്തിലായി

അവിയില്‍ പരിവത്തിലായി

കാൻപൂർ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും ഭാട്ടിയ ഹോട്ടൽ ഗ്രൂപ്പുമാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. കുല്‍ച്ചയും പറാത്തയും ലിട്ടി ഛോക്കയുമടക്കമുള്ള തനത് വിഭവങ്ങളും പുറത്തു നിന്ന് വരുത്തിയ ഭക്ഷണങ്ങളും നിമിഷ നേരങ്ങള്‍ കൊണ്ട് അവിയില്‍ പരിവത്തിലായി. പ്രവര്‍ത്തകര്‍ അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണത്തിനായി ഓടി. കൊറേ പേര്‍ ഭക്ഷണം പൊതിഞ്ഞെടുക്കുകയും ചെയ്തു. പാചകപുരയില്‍ വെച്ച് ഭക്ഷണം മോഷ്ടിക്കാനും തുടങ്ങിയതോടെ കല്യാണം കൈവിട്ട് പോയെന്ന അവസ്ഥയിലായി.

പൊട്ടിയ പാത്രങ്ങള്‍

പൊട്ടിയ പാത്രങ്ങള്‍

സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ നോക്കിയെങ്കിലും അവിടം കൊണ്ടൊന്നും കാര്യം നിന്നില്ല. ഭക്ഷണങ്ങള്‍ വെച്ചിരുന്ന മേശകളും കസേരകളും പ്രവര്‍ത്തകര്‍ തള്ളിയിട്ടു. നിമിഷ നേരം കൊണ്ട് വേദയിലും പന്തലിന് ചുറ്റും പൊട്ടിയ പാത്രങ്ങള്‍ നിറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ കമ്പും വടിയുമായി എത്തി പ്രവര്‍ത്തകരം ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്കും

മാധ്യമപ്രവര്‍ത്തകര്‍ക്കും

ഇതിനിടെ ചടങ്ങ് കവര്‍ ചെയ്യാന്‍ എത്തിയ മാധ്യമപ പ്രതിനിധികളേയും പ്രവര‍‍ത്തകര്‍ ആക്രമിച്ചു. അവരുടെ കാമറകളും മൈക്കുമെല്ലാം പ്രവര്‍ത്തകര്‍ അടിച്ചു പൊട്ടിച്ചു. ആര്‍ജെഡി പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. 7000 പേര്‍ക്കുള്ള ഭക്ഷണം കരുതാനാണ് തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പക്ഷേ ഇത്രവലിയ ജനകൂട്ടം എത്തുമെന്ന് കരുതിയില്ല. ഇത്ര വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനം വിവാഹ വേദിയില്‍ ഒരുക്കിയിട്ടില്ലെന്നും ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. എന്തായാലും മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ വാങ്ങി എത്തിയ പിതാവ് ലാലുപ്രസാദ് തന്‍റെ പാര്‍ട്ടിവരുടെ സ്നേഹം കണ്ട് അന്ധാളിച്ച് പോയെന്നാണ് വിവരം.

English summary
Food Riot Breaks Out at Tej Pratap's Wedding; Rowdy Guests Break VIP Cordon, Loot Crockery and Decoration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X