ഓണായിരുന്ന മൈക്ക് പണി കൊടുത്തു!! കോണ്‍ഗ്രസിനെ വെട്ടിലാക്കാനെത്തിയ ബിജെപി വെട്ടിലായി!

  • Posted By:
Subscribe to Oneindia Malayalam

ബെംഗലൂരു: അഴിമതി ആരോപണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധിക്കാന്‍ എത്തിയ ബിജെപി നേതാക്കള്‍ കുടുങ്ങി. ബിജെപി നേതാക്കള്‍ പണികൊടുത്തതാകട്ടെ ഓണായിരുന്ന മൈക്കും. മൈക്ക് ഓണായിരിക്കുന്നത് അറിയാതെ നേതാക്കള്‍ നടത്തിയ സംഭാഷണം ബിജെപിക്കെതിര ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. യെദ്യൂരപ്പയും കേന്ദ്ര മന്ത്രി അനന്ദ് കുമാറും നടത്തിയ സംഭാഷണമാണ് പണിയായത്.

siddaramaiah

അധികാരത്തില്‍ തുടരാന്‍ സിദ്ധരാമയ്യ ആയിരം കോടി ഹൈക്കമാന്‍ഡിന് നല്‍കിയെന്ന ആരോപണം ഉന്നയിച്ച് അടുത്ത തിരഞ്ഞെടുപ്പു വരെ സിദ്ധരാമയ്യയെ പ്രതിരോധിക്കാമെന്നായിരുന്നു ബിജെപിയുടെ തന്ത്രം. ഇക്കാര്യം ആയുധമാക്കുന്നതിനെ കുറിച്ച് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങളടങ്ങിയ വീഡിയോ ക്ലിപ്പാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപിക്കുള്ളിലെ ഒരംഗം തന്നെയാണ് വീഡിയോ കോണ്‍ഗ്രസിന് നല്‍കിയതെന്നാണ് വിവരം.

അധികാരത്തിലിരിക്കെ തങ്ങള്‍ കോടികള്‍ വാങ്ങിയ കാര്യവും ഇരുവരും ചര്‍ച്ച ചെയ്യുന്നു്ണ്ടായിരുന്നു. വീഡിയോ വിവാദമായതോടെ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് നല്‍കിയ സംഭാവനയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.

English summary
In the wake of state BJP chief B S Yeddyurappa’s allegations that Karnataka CM Siddaramaiah paid Rs 1,000 crore to the Congress high command to stay in power.
Please Wait while comments are loading...