എക്‌സിറ്റ് പോള്‍: ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനെന്ന് ഇന്ത്യ ടുഡേ
ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. നേരിയ മുന്‍തൂക്കമാണ് കോണ്‍ഗ്രസിനുള്ളതെന്നും സര്‍വേ അവകാശപ്പെടുന്നു. കോണ്‍ഗ്രിന് 40 മുതല്‍ 50 സീറ്റ് വരെയാണ് ലഭിക്കുക. അതേസമയം ബിജെപിക്ക് 36 മുതല്‍ 46 സീറ്റ് വരെ പരമാവധി ലഭിക്കാമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും ലഭിക്കും.
അതേസമയം കോണ്‍ഗ്രസിന് 2018ല്‍ 68 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് കാര്യമായ കുറവുകള്‍ വരും. എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമുള്ള സൂചനയാണ് സര്‍വേ നല്‍കുന്നത്. അതേസമയം കഴിഞ്ഞ തവണ 15 സീറ്റ് മാത്രം നേടിയ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഇത്തവണയുണ്ടാവുക.

അതേസമയം വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 42 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ 41 ശതമാനം വോട്ടുമായി തൊട്ടുപിന്നില്‍ ബിജെപിയെത്തും ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.
ബിഎസ്പി ജിജിപി സഖ്യത്തിന് 6 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനമുണ്ട്. 2018നെ അപേക്ഷിച്ച് ചെറിയരീതിയിലാണ് കോണ്‍ഗ്രസിന് വോട്ടില്‍ നഷ്ടമുണ്ടാവുക. 43 ശതമാനം വോട്ടായിരുന്നു 2018ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ബിജെപി 33 ശതമാനം വോട്ടില്‍ നിന്നാണ് 41ലേക്ക് കുതിക്കുക. ബിഎസ്പി സഖ്യത്തിന് നേരിയ തോതില്‍ വോട്ട് ശതമാനം വര്‍ധിക്കുമെന്നും സര്‍വേ പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ലഭിച്ചത് പുരുഷന്മാരുടെ വോട്ടാണ്. 43 ശതമാനം പുരുഷ വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വനിതാ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. അതേസമയം ബിജെപിയെ 39 ശതമാനം പുരുഷ വോട്ടര്‍മാരും, 43 ശതമാനം വനിതാ വോട്ടര്‍മാരും പിന്തുണച്ചുവെന്ന് സര്‍വേ പറയുന്നു. ആറ് ശതമാനം വീതം പുരുഷ-വനിതാ വോട്ടര്‍മാര്‍ മായാവതിയുടെ ബിഎസ്പിക്കാണ് വോട്ട് ചെയ്തത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പേര്‍ പിന്തുണച്ചത് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയാണ്.31 ശതമാനം പേരാണ് ബാഗല്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്ന് അഭിപ്രായപ്പെട്ടത്. 21 ശതമാനം പേര്‍ ബിജെപിയുടെ രമണ്‍ സിംഗിനെ പിന്തുണച്ചു. 18 ശതമാനം പേര്‍ ബിജെപിയില്‍ നിന്ന് ആരും മുഖ്യമന്ത്രിയാവേണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം നേരത്തെ തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അത് തന്നെയാണ് സര്‍വേയിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായിരുന്നു വോട്ടെടുപ്പ് നടന്നത്.












Click it and Unblock the Notifications