അനുജത്തിയുമായി ബന്ധം; ഭാര്യയെയും മകളെയും യുവാവ് കനാലില്‍ തള്ളി?
ദില്ലി: ഭാര്യയുടെ അനുജത്തിയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെയും മകളെയും യുവാവ് കനാല്‍ തള്ളിയതായി പരാതി. ദില്ലി സ്വദേശിയായ അനില്‍ കുമാറിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ ഹേമലത ശര്‍മ(20), മകള്‍ പ്രിതിക എന്നിവരെ നരേലയിലെ മുരാക് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂവരും വാനില്‍ യാത്ര ചെയ്യവെ അപകടമുണ്ടായെന്നും താന്‍ ചാടി രക്ഷപ്പെട്ടുമെന്നുമാണ് അനില്‍ കുമാര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഹേമലതയെയും മകളെയും വാനിന്റെ മുന്‍ സീറ്റിലിരുത്തിയശേഷം വാന്‍ കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഹേമലതയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

ഹേമലതയുടെ അനുജത്തിയുമായുള്ള ബന്ധം ഹേമലത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് യുവതിയുടെ പിതാവ് സുശില്‍ കുമാര്‍ പോലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും അനില്‍ കുമാര്‍ ചാടി രക്ഷപ്പെട്ടതാണെന്നത് അവിശ്വസനീയമായ കാര്യമാണ്. മകളെയും പേരക്കുട്ടിയെയും വാനിന്റെ മുന്‍സീറ്റില്‍ കെട്ടിട്ടശേഷം വാന്‍ തള്ളിയിടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അപകടം നടന്നശേഷം 2 കിലോമീറ്റര്‍ നടന്ന് ടെലഫോണ്‍ ബൂത്തില്‍ നിന്നുമാണ് ഹേമലതയുടെ സഹോദരനെ അനില്‍ കുമാര്‍ വിവരം അറിയിക്കുന്നത്. ഇത് സംശയാസ്പദമാണ്. നാട്ടുകാരെ വിളിച്ചുകൂട്ടാനോ വാനിലുള്ളവരെ രക്ഷിക്കാനോ അനില്‍ കുമാര്‍ ശ്രമിച്ചില്ല. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഹേമലതയുടെ അമ്മാവന്‍ ഭരദ്വാജ് പറഞ്ഞു.












Click it and Unblock the Notifications