Get Updates
Get notified of breaking news, exclusive insights, and must-see stories!

കുനോയിലെ ചീറ്റകള്‍ കോണ്‍ഗ്രസിന് ഭീഷണി: എംഎല്‍എയുടെ പരാമര്‍ശം വൈറല്‍

ശിവപുരി മേഖലയില്‍ അറിയപ്പെടുന്ന നേതാവാണ് ജാദവ്. 2020 നവംബറില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജാദവാണ് മത്സരിച്ചത്. മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചിരുന്നു.

kuno cheetah

ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വൈറല്‍. കുനോയിലെ ദേശീയ പാര്‍ക്കില്‍ എത്തിച്ച ചീറ്റപുലികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ഭീഷണിയാണെന്ന് എംഎല്‍എയായ പ്രഗിലാല്‍ ജാദവ് പറയുന്നു.

ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് പിന്നിലെന്നും ജാദവ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ കുനോയിലെ ദേശീയ പാര്‍ക്കിലേക്ക് ചീറ്റകളെ കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പ്രഗിലാല്‍.

cheetah

ഫെബ്രുവരി ആറിനാണ് വിചിത്രമായ പരാമര്‍ശം അദ്ദേഹം നടത്തിയത്. ബിജെപിയെ പ്രതിനിധീകരിക്കുന്നവരാണ് മൃഗങ്ങള്‍. അവ ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. കുനോയില്‍ എത്തിച്ച ചീറ്റപുലികളും അങ്ങനെ തന്നെയാണ്.

അത് വളര്‍ന്ന് വരുന്നതോടെ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരെ ഇരയാക്കുമെന്നും, ഭക്ഷിക്കുമെന്നും എംഎല്‍എ പറയുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എ വിചിത്ര വാദം ഉന്നയിച്ചത്.

ഒരു പൊതുപരിപാടിയിലാണ് ഇത്തരമൊരു പരാമര്‍ശമെന്നതാണ് തമാശ. സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകരോട് തയ്യാറാവാനും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ശിവപുരി മേഖലയില്‍ അറിയപ്പെടുന്ന നേതാവാണ് ജാദവ്. 2020 നവംബറില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജാദവാണ് മത്സരിച്ചത്. മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചിരുന്നു.

സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ ജസ്മന്ദ് ജാദവിന്റെ രാജിയെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇയാള്‍ ബിജെപിയിലേക്ക് പോയിരുന്നു. കോണ്‍ഗ്രസ് പാവപ്പെട്ടവരുടെയും, ഒന്നുമില്ലാത്ത ദരിദ്രരുടെയും പാര്‍ട്ടിയാണ്.

ബിജെപിയേക്കാള്‍ കൂടുതല്‍ ഇവരെ പ്രതിനിധീകരിക്കുന്നതും കോണ്‍ഗ്രസാണെന്ന് ജാദവ് പറഞ്ഞു. ബിജെപി മൃഗങ്ങളുടെ താല്‍പര്യങ്ങളാണ് സംസാരിക്കുന്നതെന്നും ജാദവ് ആരോപിച്ചു.

ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി 117 കോടി രൂപയാണ് ബിജെപി ചെലവിട്ടതെന്ന് പ്രഗിലാല്‍ ജാദവ് ആരോപിക്കുന്നു. ഒരു വലിയ പ്ലാനിന്റെ ഭാഗമായിട്ടാണ് ഈ ചീറ്റകളെ മധ്യപ്രദേശിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഇവ ഇപ്പോള്‍ വളരെ ചെറുതാണ്. ഇത് വളര്‍ന്ന് വലുതാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരെയാണ് ഭക്ഷിക്കുക. അത് പാര്‍ട്ടിയുടെ വോട്ടുകളെ തന്നെ ഇല്ലാതാക്കുമെന്നും ജാദവ് ആരോപിക്കുന്നു.

ഇതാണ് ബിജെപിയുടെ പ്ലാന്‍ എന്നും ജാദവ് പറഞ്ഞു. അതേസമയം പ്രവര്‍ത്തകര്‍ ഏറ്റവും നല്ല വസ്ത്രം ധരിച്ച് യോഗത്തിനെത്തുകയും, കമല്‍നാഥിന് സ്വീകരണമൊരുക്കുകയും ചെയ്യണമെനന് എംഎല്‍എ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+