കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ച്ച ;മൂന്നു പേര്‍ കൂടി അറസ്റ്റില്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. രംഗനാഥ്,മുരളിധര്‍,അനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമെത്തിക്കാന്‍ ഇവര്‍ ഇടനിലക്കാരായതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ കോളേജ് പ്രിന്‍സിപ്പല്‍മാരടക്കം അഞ്ചു പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. കോളേജ് അധ്യാപകനായ ശിവകുമാറാണ് സംഭവത്തിലെ പ്രധാന പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. 2013 ല്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു.ഇയാളെ ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

-bangaloreuniversitybuilding-

ഏറെകോലാഹലങ്ങള്‍ക്ക് ശേഷം കെമിസ്ട്രി പുനപരീക്ഷ ചൊവ്വാഴ്ച്ച നടന്നു.ചോദ്യ പേപ്പര്‍ ചോര്‍ച്ച കാരണം മാര്‍ച്ച് 21 നു നടത്തിയ ആദ്യ പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം റദ്ദാക്കുകയും മാര്‍ച്ച് 31 നു പുനപരീക്ഷ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ വീണ്ടും ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ ചൊവ്വാഴ്ച്ചത്തേക്കു മാറ്റി.

കനത്ത സുരക്ഷയിലായിരുന്നു സംസ്ഥാനത്തെ 968 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ.പരീക്ഷാ തലേന്നു തന്നേ സുരക്ഷാ കേന്ദ്രങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തിനു പുറത്തുളള പ്രസ്സിലാണ് ചോദ്യപേപ്പര്‍അച്ചടിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസഥര്‍ നേരിട്ടാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

English summary
chemistry question paper leak case: Three more arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X