കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മഴ:സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറുന്നു; കമല്‍ഹാസന്‍

  • By Siniya
Google Oneindia Malayalam News

ചെന്നൈ: തുടര്‍ച്ചയായി ചെന്നൈയില്‍ പെയ്യുന്ന പേമാരിയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ആയിരങ്ങളാണ് വീടുകളിലും മറ്റു കെട്ടിടങ്ങളിലും കുടുങ്ങി കിടക്കുന്നത്. എന്നാല്‍ ചെന്നൈ പ്രളയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് സിനിമാ താരം കമലഹാസന്‍ രംഗത്തെത്തി.

സര്‍ക്കാര്‍ ഉത്തരാവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറിയുള്ള നാടകം അവസാനിപ്പിക്കണമെന്ന് താരം പറഞ്ഞു. താനും ജനങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും സംഭാവന നല്‍കാനും സഹായിക്കാനും തയാറാണെന്നും താരം പറഞ്ഞു.

ദുരിതത്തിന്റെ ആഴം വര്‍ദ്ധിച്ചത് സര്‍ക്കാരിന്റെ വീഴ്ച കാരണം

ദുരിതത്തിന്റെ ആഴം വര്‍ദ്ധിച്ചത് സര്‍ക്കാരിന്റെ വീഴ്ച കാരണം

ചെന്നൈയിലെ തുടര്‍ച്ചയായ മഴ കാരണം ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍ ദുരിതത്തിന്റ ആഴം വര്‍ദ്ധിക്കാന്‍ തമിഴ്‌നാടിന്റെ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കമലഹാസന്‍ കുറ്റപ്പെടുത്തി.

ചെന്നൈയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍..

ചെന്നൈയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍..

തുടര്‍ച്ചയായ മഴ കാരണം ചെന്നൈയ്ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ തമിഴ്‌നാടിന്റെ കാര്യം എന്താകുമെന്ന് ആലോചിച്ചാല്‍ മതിയെന്നും കമലഹാസന്‍ പറഞ്ഞു.

കുറ്റബോധം തോന്നുന്നു

കുറ്റബോധം തോന്നുന്നു

പാവപ്പെട്ട ജനങ്ങളാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുക. പണക്കാരായവര്‍ക്ക് കുറ്റബോധം ഉണ്ടായേക്കാം. എന്നാല്‍ താന്‍ അത്ര പണക്കാരനല്ലെന്നും തന്റെ വീട്ടിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും താരം പറഞ്ഞു.

നികുതിധായകരുടെ പണം

നികുതിധായകരുടെ പണം

ചെന്നൈ ദുരന്തത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ മാസങ്ങളെടുക്കും. നികുതിധായകരുടെ പണമെല്ലാം എവിടേക്കാണ് പോകുന്നതെന്നും താരം ചോദിക്കുന്നു.

 ബ്ലാക്ക് മണിയില്ല

ബ്ലാക്ക് മണിയില്ല

തനിക്ക് ബ്ലാക്ക് മണിയില്ല. താനും നികുതി അടയ്ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ അടയ്ക്കുന്ന പണം കൊണ്ട് സര്‍ക്കാര്‍ എന്താണ് സാധാരണക്കാരയ ജനങ്ങല്‍ക്ക് ചെയ്തു കൊടുക്കുന്നത്.

സങ്കടമുണ്ട്

സങ്കടമുണ്ട്

സത്യത്തില്‍ ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ട്. ഒരു അപകടവും സംഭവിക്കാത്ത ഒരുഭവനമുണ്ടായതില്‍ തനിക്ക കുറ്റബോധം തോന്നുന്നു.

സര്‍ക്കാര്‍ ചെയ്യേണ്ടത്

സര്‍ക്കാര്‍ ചെയ്യേണ്ടത്

സംഭാവന ചോദിക്കാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സംഭാവന നല്‍കണം. അവരെ സഹായിക്കണം.

താനും സംഭാവന കൊടുക്കാന്‍ ബാധ്യസ്ഥനാണ്

താനും സംഭാവന കൊടുക്കാന്‍ ബാധ്യസ്ഥനാണ്

സര്‍ക്കാരിനെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ താനും സംഭാവന കൊടുക്കാനും സഹായിക്കാനും ബാധ്യസ്തനാണ്. തന്റെ ജനങ്ങളെ സ്‌നേഹിക്കുന്നുവെന്ന് താരം പറയുന്നു.

സര്‍ക്കാര്‍ നാടകം അവസാനിപ്പിക്കണം

സര്‍ക്കാര്‍ നാടകം അവസാനിപ്പിക്കണം

ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞുള്ള നാടകം സര്‍ക്കാര്‍ അവസാനിക്കണമെന്നും താരം പറഞ്ഞു.

English summary
Chenani rain kamal haasan sends distress message to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X