കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി

  • By Aiswarya
Google Oneindia Malayalam News

ചെന്നൈ: കൊച്ചി മെട്രോ പണി പുരോഗമിക്കുമ്പോള്‍ അയല്‍ക്കാരായ തമിഴ്‌നാട്ടുകാര്‍ ഇനി മുതല്‍ മെട്രോയില്‍ യാത്ര ചെയ്യും. മെട്രോ നഗരത്തിലെ ഗതാഗത കുരുക്കിനെ നേരിയാന്‍ ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തതോടെയാണ് ചെന്നെ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങിടത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോയമ്പേടില്‍ നിന്ന് ആലന്തൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ നടന്നത്.

സര്‍വീസിന്റെ ടൈംടേബിളും യാത്രാനിരക്കും പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് 10 രൂപയും പരമാവധി ചാര്‍ജ് 40 രൂപയുമാണ്. നാല് കോച്ചുകളുള്ള തീവണ്ടിയില്‍ 1,276 പേര്‍ക്ക് യാത്രചെയ്യാം. കോയമ്പേട്, സി.എം.ബി.ടി, അരുമ്പാക്കം, വടപളനി, അശോക്‌നഗര്‍, ഈക്കാട്ടുതങ്ങള്‍, ആലന്തൂര്‍ എന്നീ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യ സര്‍വീസില്‍ യാത്രക്കാരുടെ നല്ല തിരക്കാണ് സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.

metrorail1.

രാവിലെ 5മുതല്‍ രാത്രി 11.30 വരെ സര്‍വീസുണ്ടാകും. തിങ്കളാഴ്ച ആറുസര്‍വീസുകളാണ് നടത്തുക. മൊത്തം 32 തീവണ്ടികള്‍ കോയമ്പേട് യാര്‍ഡിലുണ്ടാകും. ഇതില്‍ 9 തീവണ്ടികള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്.

metrorail2

ഒരു ട്രെയിനില്‍ 1,276 പേര്‍ക്കു യാത്ര ചെയ്യാം. കൂടിയ വേഗം 75-80 കിലോമീറ്ററും കുറഞ്ഞതു 35-40 കിലോമീറ്ററുമാണ്. മെട്രോ റെയില്‍ പദ്ധതി 2010ലാണ് തുടങ്ങിയത്.
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് ഉദ്ഘാടനം ഇത്രയും വൈകിയത്.

English summary
The long wait of people of the city to travel by Chennai Metro Rail will finally come to an end with the first service chugging off at noon today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X