ഗുണ്ട വിനു പിറന്നാളാഘോഷിച്ചു; എത്തിയത് മുഴുവൻ ഗുണ്ടകൾ, പോലീസിന് ചാകര, ഒറ്റയടിക്ക് 73 ഗുണ്ടകൾ!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഗുണ്ടകൾ കുടുങ്ങിയത് ഇങ്ങനെ | Oneindia Malayalam

  ചെന്നൈ: കുപ്രസിദ്ധ ഗുണ്ട പിറന്നാളാഘോഷിച്ചത് കാരണം അറസ്റ്റിലായത് 73 പേർ. ഗുണ്ട വിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന ഗുണ്ടകളാണ് അറസ്റ്റിലായത്. 38 മോട്ടോര്‍ബൈക്കുകള്‍, 35 കത്തികള്‍, എട്ട് കാറുകള്‍, മൂന്ന് അരിവാള്‍ എന്നിവ പോലീസ് ഇവരില്‍നിന്ന് പിടികൂടി. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ വിനു പ്രതിയാണ്.

  ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടാ സംഘം അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചിരുന്നു. അരിവാള്‍, കത്തി തുടങ്ങി മാരാക ആയധുങ്ങളുമായിട്ടാണ് സംഘം എത്തിയത്. 75 മുതല്‍ 80 ആളുകളാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ 73 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  പലരും പോലീസ് അന്വേഷിക്കുന്നവർ

  പലരും പോലീസ് അന്വേഷിക്കുന്നവർ

  പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു പോലീസ് അറസ്റ്റ് ചെയ്ത പലരും. ഇവര്‍ ജന്മദിനാഘോഷത്തിന് വന്നത് പോലീസിന് പ്രതികളെ പിടികൂടുന്നതിന് സഹായകരമായി. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ വിനു പ്രതിയാണ്.

  പലരും ഒന്നിലധികം കേസുകളിൽ പ്രതികൾ

  പലരും ഒന്നിലധികം കേസുകളിൽ പ്രതികൾ

  മറ്റുള്ളവരില്‍ ഭൂരിഭാഗവും ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. മിക്കവരും കൊലപാതകം , കവര്‍ച്ച എന്നീ കേസുകളിലെ പ്രതിയാണ്. ‌‌മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും 21 സബ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

  ട്രാഫിക് ബ്ലോക്ക്

  ട്രാഫിക് ബ്ലോക്ക്

  38 മോട്ടോര്‍ബൈക്കുകള്‍, 35 കത്തികള്‍, എട്ട് കാറുകള്‍, മൂന്ന് അരിവാള്‍ എന്നിവ പോലീസ് അറസ്റ്റിലായവരിൽ നിന്നും പിടികൂടി പിടികൂടി. അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചിരുന്നു. ഇത് അറിഞ്ഞ പോലീസ് സ്പോട്ടിൽ എത്തി ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  പിടികൂടിയത് ചെന്നൈ പോലീസ്

  പിടികൂടിയത് ചെന്നൈ പോലീസ്

  ചെന്നൈ പോലീസാണ് ഇവരെ പിടികൂടിയത്. കൊലപാതകം, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലാവർ. അതുകൊണ്ട് തന്നെ തമിഴിനാട്ടിൽ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ കുറവ് വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

  English summary
  The Chennai city police Wednesday claimed that it rounded up and arrested 73 history-sheeters when they assembled last night to celebrate the birthday of a rowdy-sheeter on the city outskirts.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്