കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ സ്റ്റിക്കറുകള്‍ തീര്‍ന്നു, ചെന്നൈയ്ക്ക് ഭക്ഷണവുമായി പോയ വാഹനങ്ങള്‍ തടഞ്ഞു

  • By Siniya
Google Oneindia Malayalam News

ചെന്നൈ: പ്രളയ ബാധിത പ്രദേശത്ത് ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയ വാഹനങ്ങള്‍ അണ്ണാ ഡി എം കെ നേതാക്കള്‍ തടഞ്ഞു. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കറുകള്‍ നിര്‍ബന്ധപ്പൂര്‍വ്വം പതിപ്പിക്കുകയാണ് ചെയ്യുന്നത്. സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തി സ്റ്റിക്കറുകള്‍ പതിപ്പിക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം പാല്‍, റൊട്ടി, പുതപ്പ് എന്നിവയുമായി പോയ പത്ത് വാഹനങ്ങളാണ് കൃഷ്ണഗിരിയില്‍ തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ സ്റ്റിക്കര്‍ തീര്‍ന്നതോടെ സ്റ്റിക്കര്‍ പതിപ്പിച്ച് പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രാദേശിക അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍.

chennai-relief-package

ഇതേ ദിവസം തന്നെ ബെംഗളൂരുവില്‍ നിന്നും വെള്ളം കയറ്റി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയിരുന്നു. സ്റ്റിക്കര്‍ പതിപ്പിച്ചില്ലെങ്കില്‍ ഒരു ബോട്ടില്‍ വെള്ളത്തിന് അഞ്ചു രൂപ നിരക്കില്‍ നല്‍കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ പണം നല്‍കുകയായിരുന്നു.

ബെംഗളൂരില്‍ നിന്നും മറ്റു സിറ്റികളില്‍ നിന്നും നിരവധി സഹായവുമായി ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം വഴി തടയുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയായിരുന്നു.

English summary
chennai rain, AIADMK forcefully paste Jayalalitha's sticker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X