ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ല; തീയേറ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ദേശീയ ഗാനാലാപനത്തിനിടെ തീയേറ്ററില്‍ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. ചെന്നൈ വടപളനിയില്‍ ബുധനാഴ്ച രാവിലെയാരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സിനിമാ തീയേറ്ററിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവംബറില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം രാജ്യത്തെമ്പാടും സിനിമാ തീയേറ്ററില്‍ മര്‍ദ്ദനം പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെന്നൈയിലും അക്രമം. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികളെ കൈകാര്യം ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

india-flag

കേരളത്തിലും തമിഴ്‌നാട്ടിലും നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയോടനുബന്ധിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തത് വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, സിനിമ തുടങ്ങുന്നതിന് മുന്‍പ് തീയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്നും പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള കോടതി നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വാദം.

English summary
Chennai: Students attacked for not standing during national anthem in theatre
Please Wait while comments are loading...