കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ നടന്നത് സിനിമ കഥയെ വെല്ലുന്ന കൊള്ള; സംഭവിച്ചതെന്ത്?

  • By അക്ഷയ്‌
Google Oneindia Malayalam News

ചെന്നൈ: സേലം ഏക്‌സ്പ്രസ് ട്രെയിനില്‍ നിന്നും കോടി കടക്കിന് രൂപ കൊള്ളയടിച്ചത് സിനിമകഥയെയും വെല്ലുന്ന തിരക്കഥയോടെ. തിങ്കളാഴ്ച രാത്രി സേലത്ത് നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിനില്‍ നിന്നുമാണ് 342 കോടി രൂപയോളം കൊള്ളയടിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ശേഖരിച്ച കീറിയ നോട്ടുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.

ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. നിരവധി പെട്ടികളിലായിട്ടായിരുന്നു പണം സൂക്ഷിച്ചത്. തിങ്കളാഴ്ച സേലത്തു നിന്നും പുറപ്പെട്ട തീവണ്ടി പുലര്‍ച്ചെ നാലരയോടെയാണ് ചെന്നൈ എഗ്മോറിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മോഷണം നടന്ന കാര്യം അറിയുന്നതും ആ സമയത്ത് മാത്രമാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

23 ടണ്‍

23 ടണ്‍

റിസര്‍വ് ബാങ്ക് ശേഖരിച്ച 23 ടണ്‍ പഴയ നോട്ടുകളുമായി പോയ ട്രെയിനിലാണ് കവര്‍ച്ച നടന്നത്.

മൂല്യം

മൂല്യം

342 കോടി മുല്യമുള്ള നോട്ടുകളാണ് തീവണ്ടിയിലുണ്ടായിരുന്നത്.

പെട്ടികള്‍

പെട്ടികള്‍

228 പെട്ടികളിലായി സൂക്ഷിച്ച പണമാണ് ബോഗിയുടെ മേല്‍ ഭാഗം തുരന്ന് അകത്ത് കയറി കൊള്ളയടിച്ചത്.

അറിഞ്ഞില്ല

അറിഞ്ഞില്ല

തിങ്കളാഴ്ച സേലത്ത് നിന്ന് പുറപ്പെട്ട തീവണ്ടി പുലര്‍ച്ചെ നാലരയോടെ ചെന്നൈ എഗ്മോറില്‍ എത്തിയ ശേഷമാണ് കവര്‍ച്ചാ വിവരം അധികൃതര്‍ അറിയുന്നത്.

ശേഖരിച്ചത്

ശേഖരിച്ചത്

അഞ്ച് ബാങ്കുകളില്‍ നിന്നായി ശേഖരിച്ച് ചെന്നൈയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്ന പഴയ നോട്ടുകളാണ് തീവണ്ടിയിലുണ്ടായിരുന്നത്.

വ്യക്തമാക്കിയിട്ടില്ല

വ്യക്തമാക്കിയിട്ടില്ല

എത്ര തുക നഷ്ടമായെന്ന കാര്യം ഇതുവരെ അധ്കൃതര്‍ വ്യക്തമാക്കിയിട്ടില്ല

അന്വേഷണം

അന്വേഷണം

റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വെ പോലീസും തമിഴ്‌നാട് പോലീസും അന്വേഷണം നടത്തുകയാണ്.

പരിശോധന

പരിശോധന

ചെന്നൈ സ്‌റ്റേഷനിലെ പ്രത്യേക ടെര്‍മിനലിലേക്ക് മാറ്റിയ തീവണ്ടിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

English summary
A Chennai-bound train carrying a consignment of over Rs 300 crores was robbed on Monday night!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X