'സൂപ്പർസ്റ്റാർ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രിയാകും'..!! ജയലളിതയ്ക്ക് ശേഷം അടുത്ത താരോദയം..!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. താരം ബിജെപിയില്‍ ചേരുമെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും അടക്കമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില സൂചനകള്‍ അല്ലാതെ രജനീകാന്ത് കൃത്യമായ ഒരു മറുപടി ഇക്കാര്യത്തില്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. എന്നാല്‍ രജനീകാന്തിന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാണെന്നാണ് ഒരാള്‍ പറയുന്നത്.

മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

അമ്മയുമായി അടുപ്പം..സ്വാമിക്ക് വേണ്ടത് പ്രായപൂർത്തിയാകാത്ത മകളെ..! ജനനേന്ദ്രിയം മുറിച്ച് പെൺകുട്ടി!

സൂപ്പർസ്റ്റാറിന് തുറന്ന കത്ത്

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമായ ചേരന്‍ സൂപ്പര്‍സ്റ്റാറിന് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. രജനിയുടെ മുഖ്യമന്ത്രിപദം ഉറപ്പുള്ള കാര്യമാണെന്ന് കത്തില്‍ പറയുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രജനീകാന്ത് തന്നെയാവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി. ചുറ്റുമുള്ള കള്ളന്മാരെ സൂക്ഷിക്കണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

നേരെ വാ നേരെ പോ

രജനീകാന്ത് ഒരു നേരെ വാ നേരെ പോ മട്ടുകാരനാണ് എന്ന് ചേരന്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയാകുന്ന രജനീ കാന്തിനോട് ചേരന് ചില ചോദ്യങ്ങള്‍ ചോദിക്കാനുമുണ്ട്. കള്ളം പറഞ്ഞ് ശീലമില്ലാത്ത രജനിക്ക് അഴിമതിയും തന്‍കാര്യവും നിറഞ്ഞ രാഷ്ട്രീയം ചേരുമോ എന്നാണ് ഒരു ചോദ്യം.

വെല്ലുവിളികളേറെയുണ്ട്

മുഖ്യമന്ത്രിയാകുമ്പോള്‍ രജനീകാന്തിന് മുന്നില്‍ ഇനിയും വെല്ലുവിളികളുണ്ട്. രജനിയുടെ സ്വന്തം നാടായ കര്‍ണാടകയുമായി തമിഴ്‌നാടിനുള്ള പ്രശ്‌നം, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ പ്രശ്‌നം ഇവയൊക്കെ താരം എങ്ങനെയാവും കൈകാര്യം ചെയ്യുക. മാത്രല്ല ബാറുകള്‍ അടക്കരുതെന്നും ചേരന്റെ അഭ്യര്‍ത്ഥനയുണ്ട്.

കത്ത് ചർച്ചയാവുന്നു

തമിഴരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും ചേരന്‍ രജനീകാന്തിനോട് അഭ്യര്‍ത്ഥിക്കുന്നു. കാര്യങ്ങള്‍ ജനങ്ങളോട് ചര്‍ച്ച ചെയ്യാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കണമെന്ന ഉപദേശവും രജനീകാന്തിന് ചേരന്റെ വകയായുണ്ട്. ചേരന്റെ കത്ത് തമിഴകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

കാത്തിരിക്കുന്ന തീരുമാനം

തമിഴ്‌നാട്ടിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏവരും ഉറ്റുനോക്കുന്നതാണ്. എന്നാല്‍ ഇത്രയും നാള്‍ അതിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരം ഇപ്പോള്‍ കൃത്യമായ സൂചനകളാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

കരുത്തനായ നേതാവ്

ഒരറ്റത്ത് ജയലളിതയും മറുവശത്ത് കരുണാനിധിയും ആയിരുന്നു ഇത്രയും നാള്‍ തമിഴരുടെ ശക്തിയെങ്കില്‍ ഇന്നത് മാറി. ജയലളിതയുടെ മരണവും കരുണാനിധിയുടെ പ്രായവു്ം തമിഴ്മക്കള്‍ക്ക് മുന്നില്‍ കരുത്തനായ ഒരു നേതാവിന്റെ വലിയ വിടവ് ഉണ്ടാക്കിയിരിക്കുന്നു. രജനീകാന്തിനെപ്പോലെ ഒരാള്‍ക്ക് ആ വിടവ് നികത്താന്‍ സാധിച്ചേക്കും. അത് ബിജെപിക്ക് ഒപ്പം ആണെങ്കില്‍ അവര്‍ക്കത് വന്‍ നേട്ടവും ആയിരിക്കും.

English summary
Super Star Rajanikanth will be made Chief Minister of Tamil Nad, Says Cheran
Please Wait while comments are loading...