Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ് ആപ് സ്ക്രീന്‍ ഷോട്ട് സഹിതം ദുരനുഭവം പങ്കുവെച്ച് യുവതി!! പറ്റി പോയെന്ന് ചേതന്‍ ഭഗത്

മി ടു തുറന്നു പറച്ചിലുകള്‍ ബോളിവുഡില്‍ തുടരുകയാണ്. നടി തനുശ്രീ ദത്തയ്ക്ക് പിന്നാലെ കങ്കണാ റണാവത്തും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറഞ്ഞ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ദേശീയ പുരസ്കാരം ലഭിച്ച ക്വീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് നടി തുറന്ന് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ സിനിമയ്ക്ക് പുറത്ത് എഴുത്തുകാരനെതിരെ മീടു തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെതിരേയാണ് യുവതി തെളിവു സഹിതം രംഗത്തെത്തിയത്.

 വിവാഹം കഴിക്കണം

വിവാഹം കഴിക്കണം

എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗതിനെതിരെയാണ് പത്രപ്രവര്‍ത്തകയും സംവിധായകയുമായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ഫോണില്‍ വാട്സ് ആപ്പ് സന്ദേശത്തിനിടയില്‍ ചേതന്‍ ഭഗത് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.

 സുന്ദരിയാണ്

സുന്ദരിയാണ്

ചാറ്റിങ്ങിനിടയില്‍ നിങ്ങള്‍ സുന്ദരിയാണെന്നും തന്നെ വിവാഹം കഴിക്കണമെന്നുമാണ് വിവാഹിതനായ ചേതന്‍ ഭഗത് യുവതിയോട് ആവശ്യപ്പെട്ടത്. ഇരുവരുടേയും ചാറ്റിങ്ങിന്‍റെ സ്ക്രീന്‍ ഷോട്ടുകളും യുവതി പങ്കുവെച്ചിട്ടുണ്ട്.

 കുറ്റസമ്മതം

കുറ്റസമ്മതം

സംഭവം വിവാദമായതോടെ ചേതന്‍ കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി. സംഭവം സത്യമാണെന്നും യുവതി പുറത്തുവിട്ട ചാറ്റുകള്‍ സത്യമാണെന്നും ചേതന്‍ ഭഗത് തന്‍റേ ഫേസ്ബുക്കില്‍ തുറന്ന് സമ്മതിച്ചു.

 പറ്റിപോയി

പറ്റിപോയി

ഞങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വളരെ ആഴത്തിലുള്ള ബന്ധം അവരോട് തോന്നുകയും ചെയ്തിരുന്നു. അതിനിടയില്‍ തനിക്ക് പറ്റിപോയതാണ്. തന്നോട് പൊറുക്കണം, ചേതന്‍ ഫേസ്ബുക്കില്‍ കുറിച്ചപ.

 അശ്ലീല ചുവയോടെ

അശ്ലീല ചുവയോടെ

എന്നാല്‍ യുവതിയുമായി അശ്ലീല ചുവയോടെ താന്‍ ഒന്നും സംസാരിച്ചിട്ടില്ലെവ്വും അത്തരത്തില്‍ ചിത്രങ്ങളോ സന്ദേശങ്ങളോ പങ്കുവെച്ചിട്ടില്ലെന്നും ചേതന്‍ ഭഗത് ഫേസ്ബുക്കില്‍ പറഞഅഞു.

 ഭാര്യയോടും

ഭാര്യയോടും

തന്‍റെ ഭാര്യയോടും താന്‍ എല്ലാ സംഭവങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കാര്യം വിശദീകരിച്ച് താന്‍ ഭാര്യയോട് ക്ഷമാപണം നടത്തിയെന്നും യുവതിയും തന്നോട് ക്ഷമിക്കണമെന്നും ചേതന്‍ ഭഗത് ഫേസ്ബുക്ക് പേജില്‍ എഴുതി.

 പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

ത്രീ മിസ്റ്റെയ്ക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനായ ചേതന്‍ ഭഗത് വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ചേതന്‍റെ പല പുസ്തകങ്ങളും ബോളിവുഡില്‍ സിനിമയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+