കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം: മുന്‍ പൊതുമരാമത്ത് മന്ത്രിയെ അറസ്റ്റു ചെയ്തു; പണം നിക്ഷേപിച്ചത് വിദേശത്ത്?

  • By Siniya
Google Oneindia Malayalam News

മുംബൈ: കള്ളപ്പണക്കേസില്‍ മുന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും എന്‍സി പി നേതാവുമായ ഛഗന്‍ ഭുജ്ബലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ എന്‍ഫോഴ്‌മെന്റ് ആസ്ഥാനത്ത് ഹാജരാക്കിയ ഛഗനെ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം രാത്രി 10 ഓടെയായിരുന്നു അറസ്റ്റ്.

മുംബൈ പോലീസിന്റെ എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് ഛഗനിനെതിരെ കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ മന്ത്രിയായിരിക്കെ ദില്ലിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍ നിര്‍മാണം, വിദ്യാഭ്യാസ ട്രസ്റ്റിന് നഗരത്തിലെ കലീനയില്‍ ഭൂമി അനുവദിച്ച് എന്നിവയില്‍ അഴിമതി നടത്തിയെന്നും ഇങ്ങനെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

chhagan-bhujbal-

മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയാണ് അഴിമതിക്കേസുകള്‍ അന്വേഷിച്ചത്. ഇതേ സമയം എന്‍ഫോഴ്‌സ്‌മെന്റെ അറസ്റ്റു ചെയ്ത ഛഗനിന്റെ സഹോദര പുത്രനും മുന്‍ എംപിയുമായ സമീര്‍ ഭുജ്ബല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഛഗനിന്റെ മകനെയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

മുംബൈ, നവി മുംബൈ, നാസിക് എന്നിവിടങ്ങളിലെ ഛഗലിന്റെ ഓഫീസുകളും വീടുകളും പരിശോധന നടത്തി എസിബി രേഖകളും ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 62 ഓളം വ്യാജക്കമ്പനികളുടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടിത്തിയതായാണ് പരാതി.

English summary
Chhagan Bhujbal, former Maharashtra deputy chief minister, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X