• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛനെ ജയിലിലടച്ചു; ആരും നിയമത്തിന് അതീതനല്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി, ആദ്യ സംഭവം!!

Google Oneindia Malayalam News

ന്യൂഡല്‍ഹി: മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ അച്ഛനെതിരെ പോലീസ് കേസെടുക്കുന്നു. അറസ്റ്റ് ചെയ്യുന്നു. കോടതി ജയിലിലടയ്ക്കുന്നു.... ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നാണ് സംശയമെങ്കില്‍ നടക്കുമെന്നാണ് മറുപടി. ഛത്തീസ്ഗഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് സിങ് ബാഗേലിന്റെ പിതാവ് നന്ദ കുമാര്‍ ബാഗേലിനെയാണ് റായ്പൂരിലെ കോടതി ജയിയിലടച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച കോടതി 14 ദിവസം റിമാന്റ് ചെയ്യുകയായിരുന്നു. വൃദ്ധനായ പിതാവിനെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിട്ടുണ്ട്. മകന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അച്ഛനെ ജയിലിടച്ച സംഭവം സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

'ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ''ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ'

1

ബ്രാഹ്മണ്‍ സമുദായത്തെ കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരേ കേസെടുത്തതും ജയിലിലടച്ചതും. പിതാവിനെതിരെ കേസെടുത്ത നടപടിയില്‍ ഭൂപേഷ് ബാഗേല്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരും നിയമത്തിന് അതീതരത്തില്ലെന്നും പിതാവിനെ ന്യായീകരിക്കാന്‍ തയ്യാറല്ലെന്നനുമായിരുന്നു ബാഗേലിന്റെ പ്രതികരണം.

2

തന്റെ സര്‍ക്കാരില്‍ ആരും നിയമത്തിന് മുകളിലില്ല. തന്റെ 86കാരനായ പിതാവാണെങ്കില്‍ പോലും. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ക്രമ സമാധാനം നിലനിര്‍ത്തല്‍ തന്റെ ദൗത്യമാണ്. ഒരു സമുദായത്തിനെതിരെ പിതാവ് സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. നിയമപരമായ നടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി ബാഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

3

പിതാവുമായി ആശയപരമായ ഭിന്നതയുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞങ്ങളുടെ ഇരുവരുടെയും രാഷ്ട്രീയ ചിന്തയും വിശ്വാസവും വ്യത്യസ്തമാണ്. മകന്‍ എന്ന നിലയില്‍ പിതാവിനെ ബഹുമാനിക്കുന്നു. എന്നാല്‍ മഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ എനിക്ക് സാധിക്കില്ല. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന പ്രതികരണമാണ് പിതാവില്‍ നിന്നുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

4

എല്ലാ മതങ്ങളെയും ജാതികളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബഹുമാനിക്കുന്നു. എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് ലഭിക്കുക. തെറ്റുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. നിയമപരമായ നടപടി എല്ലാവരും നേരിടേണ്ടി വരുമെന്നും ബാഗേല്‍ പറഞ്ഞു. അതേസമയം, എന്താണ് ബാഗേലിന്റെ പിതാവ് ചെയ്ത കുറ്റം എന്ന ചോദ്യവും ഉയരുന്നുണ്ട്.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

അടുത്തിടെ ഉത്തര്‍ പ്രദേശ് സന്ദര്‍ശിച്ചിരുന്നു മുഖ്യമന്ത്രിയുടെ പിതാവ് നന്ദ കുമാര്‍ ബാഗേല്‍. ബ്രാഹ്മിണ്‍ സമുദായത്തെ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം അവിടെ വച്ച് ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ ഗ്രമങ്ങളിലേക്ക് ജനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നും നന്ദകുമാര്‍ ബാഗേല്‍ പറഞ്ഞു. ഗംഗാ നദിയില്‍ നിന്ന് വോള്‍ഗയിലേക്ക് അവരെ പറഞ്ഞയക്കണമന്നും നന്ദ കുമാര്‍ ബാഗേല്‍ ആവശ്യപ്പെട്ടു.

6

തൊട്ടുകൂടായ്മ പ്രചരിപ്പിച്ചവരാണ് ബ്രാഹ്മണര്‍. മറ്റെല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പിടിച്ചുപറിച്ചവരാണ് അവര്‍. ഒരു ബ്രാഹ്മണനെയും നിങ്ങളുടെ ഗ്രാമങ്ങളില്‍ കയറ്റരുത്. എല്ലാവരെയും നാടുകടത്തണമെന്നും നന്ദകുമാര്‍ ബാഗേല്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ബ്രാഹ്മണരുടെ സംഘടനയായ സര്‍വ ബ്രാഹ്മണ്‍ സമാജ് രംഗത്തുവന്നു. അവരുടെ പരാതിയില്‍ റായ്പൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

7

ശനിയാഴ്ച രാത്രിയാണ് പോലീസ് നന്ദകുമാര്‍ ബാഗേലിനെതിരെ കേസെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതിസന്ധിയിലായിരിക്കെയാണ് പിതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ ജനസ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇടയാതക്കിയിട്ടുണ്ട്.

cmsvideo
  How Nipah virus is varies from corona ? | Oneindia Malayalam
  English summary
  Chhattisgarh Chief Minister Bhupesh Baghel Father Sent To Jail By Raipur Court; CM Remarks goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X