കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിന് കാരണം രാഹുൽ ഗാന്ധി; ദില്ലിയിൽ രാഹുലിനെ കണ്ട് മടങ്ങി,പിന്നാലെ..ഭൂപേഷ് ഭാഗൽ പറയുന്നു

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ഇന്നലെ മാത്രം 39 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവർ 308 ആയി. രോഗബാധിതരുടെ എണ്ണം 9152 ആയി.മഹാരാഷ്ട്ര, മധ്യപ്രദേശ് , ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണ്. രോഗ വ്യാപനം തുടർന്നും ശക്തമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്.

Recommended Video

cmsvideo
Bhupesh Baghel Praise Rahul Gandhi On Covid 19 | Oneindia Malahyalam

അതിനിടെ കൊവിഡിനെ പ്രതിരോധിക്കാൻ ആയതിന്റെ ആശ്വാസം പങ്കുവെയ്ക്കുകയാണ് കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡ്. കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ രാഹുലിന്റെ ഇടപെടൽ എങ്ങനെ നിർണായകമെന്ന് പറയുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ.

 രാഹുലിന്റെ ജാഗ്രത

രാഹുലിന്റെ ജാഗ്രത

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതിൽ രാഹുൽ ഗാന്ധിയ്ക്കാണ് മുഖ്യപങ്കെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞു. രാഹുൽ ഗാന്ധി മുന്നറിയിപ്പ് തന്നയുടൻ തന്നെ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെന്നും ഭാഗൽ പറഞ്ഞു.

 വ്യാപക പരിശോധന

വ്യാപക പരിശോധന

മാർച്ച് ആദ്യ വാരം തന്നെ രാഹുൽ ഗാന്ധി തനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. അപ്പോൾ മുതൽ തന്നെ തങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി. വ്യാപകമായി പരിശോധനകൾ നടത്തി.അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഭാഗൽ വ്യക്തമാക്കി.

 ദില്ലിയിൽ വെച്ച്

ദില്ലിയിൽ വെച്ച്

മാർച്ച് 12 ന് താൻ ദില്ലിയിൽ ഉണ്ടായിരന്നു. റായ്പൂരിലേക്ക് മടങ്ങുന്നതിന് മുൻപ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം മുതൽ തന്നെ സംസ്ഥാനത്തെ അംഗണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങൾ അടച്ചു. ഷോപ്പിങ്ങ് മാളുകൾ, സിനിമാ ഹാളുകൾ എന്നിവയും അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.

 ആദ്യ പരിശോധന

ആദ്യ പരിശോധന

മാർച്ച് 15 നാണ് ഞങ്ങൾ ആദ്യമായി കൊവിഡ് പരിശോധന നടത്തിയത്. ആദ്യ പൊസീറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ മാർച്ച് 18 ന് സംസ്ഥാനത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചു. മാർച്ച് 21 ന് തന്നെ ചത്തീസ്ഗഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

 സമ്പൂർണ ലോക്ക് ഡൗൺ

സമ്പൂർണ ലോക്ക് ഡൗൺ

മാർച്ച് 25 നാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ രോഗിയെ തിരിച്ചറിഞ്ഞാൽ ആ പ്രദേശം മുഴുവൻ സീൽ വെച്ച് പരിശോധന കർശനമാക്കിയെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ഭാഗൽ കുറ്റപ്പെടുത്തി.

 അന്താരാഷ്ട്ര ഫ്ളൈറ്റ്

അന്താരാഷ്ട്ര ഫ്ളൈറ്റ്

അന്താരാഷ്ട്ര ഫ്ളൈറ്റുകളിൽ രാജ്യത്ത് എത്തുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റാനും എയർപോർട്ടിൽ വെച്ച് തന്നെ പരിശോധന നടത്താനും സർക്കാർ തയ്യാറായിരുന്നുവെങ്കിൽ വൈറസ് വ്യാപനം ഇത്ര അധികമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യയിൽ അല്ല

ഇന്ത്യയിൽ അല്ല

കൊവിഡ് വൈറസ് ഇന്ത്യയിൽ അല്ല ഉടലെടുത്തത്. വിദേശത്ത് നിന്ന് എത്തിയവരിലൂടെയാണ് രോഗം ഇവിടെ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷണത്തിൽ പാർപ്പിക്കണമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് നിന്ന് സംസ്ഥാനത്ത് വന്ന 2100 ഓളം പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചത്.

 3000 ടെസ്റ്റുകൾ

3000 ടെസ്റ്റുകൾ

ഇതുവരെ സംസ്ഥാനത്ത് 3000 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ ടെസ്റ്റുകൾ സംസ്ഥാനത്ത് നടത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. അതിനിടെ പുതിയ 7 കേസുകൾ റിപ്പോർട്ട് ചെയ്ത കോർബ ജില്ലയിലെ കട്ഗോര പ്രദേശം സീൽ ചെയ്യാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

 ബിൽവാര മോഡൽ

ബിൽവാര മോഡൽ

കൊവിഡ് വ്യാപനം തടഞ്ഞ രാജസ്ഥാനിലെ ഭിൽവാര മോഡലിന് പിന്നിൽ രാഹുൽ ഗാന്ധി ആണെന്ന് സോണിയാ ഗന്ധി പറഞ്ഞിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടത്തിൽ വളരെ ആശങ്ക ഉളവാക്കിയിരുന്ന ഗ്രാമമായി ഭിൽവാര. എന്നാൽ തുടക്കം മുതൽ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വഴിയാണ് രോഗത്തെ പിടിച്ച് കെട്ടാൻ ഭിൽവാരയ്ക്ക് കഴിഞ്ഞത്.

രോഗത്തെ നിയന്ത്രിച്ചു

രോഗത്തെ നിയന്ത്രിച്ചു

രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പിന് സംസ്ഥാന സർക്കാർ ചെവികൊടുത്തു. ഇതനുസരിച്ച് മതിയായ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കി. വെന്റിലേറ്ററുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ സ്ഥാപിച്ച് ആസൂത്രണം ചെയ്തു. ഇതിലൂടെയാണ് ഭിൽവാര രോഗത്തെ നിയന്ത്രിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.

തുടക്കത്തിൽ തന്നെ

തുടക്കത്തിൽ തന്നെ

കൊവിഡ് വ്യാപനം രാജ്യത്ത് ശക്തമാകുന്നതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ഗാന്ധി ആദ്യം മുന്നറിയിപ്പ് നൽകിയത്.
തുടർന്നും രാഹുൽ കൊവിഡിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നെങ്കിലും കേന്ദ്രസർക്കാർ ചെവികൊടുത്തിരുന്നില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിവെച്ചതെന്നുമാണ് കോൺഗ്രസ് ആരോപണം.

English summary
Chhattisgarh CM praises Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X