ഛത്തീസ്ഗഢിന്റെ സമ്പദ്‌വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചത്; ആത്മവിശ്വാസത്തിൽ ബാഗേൽ
ന്യൂഡൽഹി: ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. രണ്ട് പാർട്ടികളും വിജയ പ്രതീക്ഷയിലുമാണ്. ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്വാധീനം ചെലത്തിയിട്ടുണ്ടെന്നും അതിന്റെ ഗുണം ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഛത്തീസ്ഗഢിന്റെ സമ്പദ്‌വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് പറഞ്ഞു. ഞങ്ങൾ അഞ്ച് വർഷമായി സംസ്ഥാനത്തെ സേവിച്ചു. കൂടാതെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഛത്തീസ്ഗഢിന്റെ സമ്പദ്‌വ്യവസ്ഥ മികച്ചതാണ് എന്നാണ് ബാഗേൽ പറഞ്ഞത്.

ബി ജെ പിക്കെതിരെ രൂക്ഷ വിമർശനമാണ് ബാഗേൽ നടത്തിയത്. മധ്യപ്രദേശിൽ പോസ്റ്റൽ ബാലറ്റുകൾ തുറന്നെന്ന ആരോപണം മനുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബി ജെ പി ഇവിടെ കോലാഹലം സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയാണ്. ഇതൊരു തെറ്റായ കാര്യമാണ് അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രി മോദിയെ യുഗത്തിന്റെ മനുഷ്യനെന്ന് വിളിച്ച ജഗ്ദീപ് ധങ്കറിന്റെ പ്രസ്താവനയിലും ബാഗേൽ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ, മഹാത്മാഗാന്ധിയുടെയും സർക്കാർ പട്ടേലിന്റെയും രൂപത്തിൽ ഗുജറാത്തിൽ നിന്ന് രണ്ട് ആൺമക്കൾ ഉയർന്നുവന്നു. അവരുടെ പ്രവൃത്തികൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ നാല് പേർ പുറത്തുവന്നു, രണ്ട് പേർ വിൽപ്പനക്കാരും രണ്ട് പേർ വാങ്ങുന്നവരുമാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് പരിഹസിച്ചു.
അതേ സമയം, ഛത്തീസ്ഗഡിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് നൽകിയ എല്ലാ ഉറപ്പും പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് 15 സീറ്റെങ്കിലും ലഭിക്കുമോ എന്ന് കണ്ട് തന്നെ അറിയണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് ജയിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ പങ്കുവെച്ചതാണ്.
നേരത്തെ ലബിച്ചതിനെക്കാളും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ, 2018 ൽ 90 സീറ്റുകളിൽ 68 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ഉപ തിരഞ്ഞെടുപ്പിലൂടെ സീറ്റി ഉയരുകയും ചെയ്തിരുന്നു, നിലവിൽ 71 സീറ്റുകളാണ് ഉള്ളത്. ഇത്തവണം ഇതിനേക്കാൾ സീറ്റ് ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു












Click it and Unblock the Notifications