വീണ്ടും സർക്കാർ രൂപീകരിക്കാൻ സജ്ജമായി കോൺഗ്രസ്; ഛത്തിസ്ഗഡിൽ വമ്പൻ പ്രതീക്ഷ
ന്യൂഡൽഹി: ഛത്തീസ്ഗഡ് രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ സംസ്ഥാത്ത് ആര് അധികാരത്തിലെത്തും എന്ന ചർച്ച ആരംഭിച്ചിരിക്കുകയാണ്. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം നടന്നത്. രണ്ട് പാർട്ടിയും വിജയ പ്രതീക്ഷയിലാണ്. കോൺഗ്രസിനെ പുറത്താക്കി ഭരണം നേടുമെന്ന പ്രതീക്ഷയാണ് ബി ജെ പിക്കെങ്കിൽ അധികാരം തുടരാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.
കോൺഗ്രസ് വീണ്ടും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് ഉപ മുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ പ്രതീക്ഷ പ്രകടിപ്പിച്ചു. ഭൂപേഷ് ബാഗേൽ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലത്തിയെന്നും ദിയോ പറഞ്ഞു. " കോൺഗ്രസ് സർക്കാർ രൂപീകരിക്കും വോട്ടിംഗ് ശതമാനം 72 - 73 ശതമാനം ആകാം. കോൺഗ്രസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നേരിട്ട് സ്വാധീനം ചെലുത്തും. കോൺഗ്രസ് വിജയിക്കും, "

രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഢിൽ 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 20 സീറ്റുകളിലേക്കാണ് നവംബർ ഏഴിന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. ഇത്തവണ 90 സീറ്റുകളിൽ 75 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
കോൺഗ്രസിലെ 90 നിയമസഭാ സീറ്റുകളിലും 68 ലും വിജയിച്ച് 2018 ൽ രമൺ സിംഗിന്റെ ബി ജെ പി സർക്കാറിനെ പുറത്താക്കിക്കൊണ്ടാണ് അധികാരത്തിലെത്തിയത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് കോൺഗ്രസിന് നിലവിൽ 71 സീറ്റുകളാണ് നിലവിൽ.
ജനങ്ങള്ഡക്ക് കോൺഗ്രസ് സർക്കാരിനെ പൂർണവിശ്വാസമാണെന്നാണ് കോൺഗ്രസ് പറയുന്നത്. ജനങ്ങൾ രമൺ സിംഗിന്റേയോ നരേന്ദ്ര മോദിയുടേയോ ഉറപ്പിന് ചെവി കൊടുക്കുന്നില്ലെന്നുും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, നിയമസഭാ സ്പീക്കർ ചരന്ദാസ് മഹന്ത്, ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ ആഭ്യന്തരമന്ത്രി താംരധ്വജ് സാഹു, എന്നിവരെ സംബന്ധിച്ച് ഈ തിരഞ്ഞടുപ്പ് നിർണായകമാണ്. അതേസമയം, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങലിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി വിജയിക്കും എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications