Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്​ഗഡ് തിരഞ്ഞെടുപ്പ്: 55 അല്ല 15 കിട്ടുമോ എന്ന് കാണാം; രമൺ സിം​ഗിനെ പരിഹസിച്ച് ബാ​ഗേൽ

ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഛത്തീസ്ഗഡ് വിധി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് ആര് അധികാരത്തിലെത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. ഇരു പാർട്ടികൾക്കും വിജയ പ്രതീക്ഷയുണ്ട്.

കോൺഗ്രസ് വീണ്ടും അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബി ജെ പി കോൺഗ്രസിനെ പുറത്താക്കി അധികാരം നേടാമെന്ന പ്രതീക്ഷയിലുമാണ്. കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഛത്തീസ്ഗഡിൽ 55 സീറ്റുകൾ ലഭിക്കുമെന്ന് ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിംഗ് പറഞ്ഞിരുന്നു.

bjps

രമൺ സിംഗിന്റെ അവകാശ വാദത്തിനെതിരെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ. രമൺ സിം​ഗിന്റെ ജനപ്രീതി അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് 52 സീറ്റുകൾ നേടാനായില്ല. ഇപ്പോൾ 55 സീറ്റുകൾ നേടാൻ അ​ദ്ദേഹത്തിന് എങ്ങനെ കഴിയുമെന്നാണ് മുഖ്യമന്ത്രി ബാ​ഗേൽ ചോദിച്ചത്.

ബി ജെ പി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് രമൺ സിം​ഗ് ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലം വരുമ്പോൾ എല്ലാവർക്കും അറിയാം 15 കടക്കുമോ എന്ന് ബാ​ഗേൽ പറഞ്ഞു. നവംബർ 7ന് ഛത്തീസ്​ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബി ജെ ബി ഭൂരിപക്ഷം നേടുമെന്ന് രമൺ സിം​ഗ് പറഞ്ഞിരുന്നു. മറുവശത്ത് കോൺ​ഗ്രസ് വിജയിക്കുമെന്ന് ഉപ മുഖ്യമന്ത്രി ടി എസ് സിം​ഗ് ദിയോ പറഞ്ഞിരുന്നു.

കോൺ​ഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു, ശരാശരി വോട്ടിം​ഗ് ശതമാനം 72-73 ആയിരിക്കുമെന്നും ഭൂപേഷ് ബാ​ഗേലിന്റെ സർക്കാർ ചെയ്ത് പ്രവർത്തനങ്ങൾ സ്വാധീനം ചെലത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ദിയോ പറഞ്ഞു.

2018ൽ 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 68 സീറ്റുകളിലാണ് കോൺ​ഗ്രസ് വിജയിച്ചത്. ഉപ തിരഞ്ഞെടുപ്പിലൂടെ കോൺ​ഗ്രസിന്റെ സീറ്റ് കൂടി. നിലവിൽ 71 സീറ്റുകളാണ് ഉള്ളത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+