കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പിടിച്ചുകെട്ടി; രമണ്‍ സിങിന്റെ സ്വപ്‌ന യാത്ര അവസാനിച്ചു, റെക്കോഡിട്ട ബിജെപി മുഖ്യന്‍

Google Oneindia Malayalam News

Recommended Video

cmsvideo
രമണ്‍ സിങിനെ നിലപരിശാക്കി കോൺഗ്രസ്സ് | Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 15 വര്‍ഷമായി മുഖ്യമന്ത്രിയാണ് ബിജെപി നേതാവ് രമണ്‍ സിങ്. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവാണ് ഇദ്ദേഹം. നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട് രമണ്‍ സിങ്. ഇത്തവണ നാലാമൂഴത്തിനാണ് രമണ്‍ സിങ് ശ്രമിച്ചത്. പക്ഷേ, കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ബിജെപി വീണു.

Cm

15 വര്‍ഷം മുമ്പ് ഒരു ഡിസംബര്‍ ഏഴിനാണ് രമണ്‍ സിങ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍ ഇരുന്നത് 4610 ദിവസമാണ്. എന്നാല്‍ രമണ്‍ സിങ് കഴിഞ്ഞ ഓഗസ്റ്റില്‍ 5000 ദിവസം പിന്നിട്ടു. തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ബിജെപി മുഖ്യമന്ത്രി മോദിക്ക് ശേഷം രമണ്‍ സിങ് ആണ്.

കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കിയതിനെ തുടര്‍ന്ന് ചാവര്‍ വാല ബാബ എന്ന വിളിപ്പേര് വന്ന വ്യക്തിയാണ് രമണ്‍ സിങ്. സാധാരണക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു ഇദ്ദേഹം. എന്നാല്‍ തുടര്‍ച്ചയായ ഭരണം ജനങ്ങളില്‍ മടുപ്പുണ്ടാക്കി. കര്‍ഷകരും ദളിത് സമൂഹവും ബിജെപിയില്‍ നിന്ന് പൂര്‍ണമായും അകലുകയും ചെയ്തു.

കാര്‍ഷിക വിളകള്‍ക്ക് വില കുറഞ്ഞതോടെയാണ് കര്‍ഷകര്‍ ബിജെപിക്കെതിരെ തിരിഞ്ഞത്. മറ്റു പിന്നാക്കക്കാരും ബിജെപിയെ കൈവിട്ടു. രണ്ടു വിഭാഗവും കോണ്‍ഗ്രസിലേക്ക് അടുത്തു. അവസരം മുതലെടുത്ത് കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച രമണ്‍ സിങ് ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. ആയുര്‍വേദ മെഡിസിന്‍ ബിരുദമെടുത്തു. ബിജെപി നേതാവായുള്ള വളര്‍ച്ച അതിവേഗമായിരുന്നു. ബിജെപി നേതാവായ ശേഷവും തന്റെ ഗ്രാമത്തില്‍ ചികില്‍സാ രംഗത്ത് സജീവമായിരുന്നു രമണ്‍ സിങ്. 1990ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ രാജനന്ദഗാവില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. വാജ്‌പേയി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. 2003ലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായത്.

English summary
Chhattisgarh Election Results 2018: Three-time chief minister Raman Singh’s dream run ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X