ഇനിമുതല്‍ പ്രസവ സമയത്ത് സഹായിക്കും ലേബര്‍ റൂമില്‍ കയറാം
റായ്പുര്‍: ലേബര്‍ റൂമുകളില്‍ സഹായിയെ ഒപ്പം കയറ്റുന്ന പുതിയ പരിപാടിക്ക് ഛത്തീസ്ഗഡ് ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചു. പ്രസവ് സംഘി എന്ന പേരിലുള്ള പരിപാടി സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യം നടപ്പിലാക്കുക. ഇതുപ്രകാരം പ്രസവിക്കുന്നവര്‍ക്ക് കൂട്ടുവന്ന സ്ത്രീകളെയും ലേബര്‍ റൂമില്‍ കയറാന്‍ അനുവദിക്കും.
പ്രസവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന അധികമായ ടെന്‍ഷനും മറ്റു കുറയ്ക്കുക എന്ന ലക്ഷത്തോടെയാണ് പരിപാടിക്ക് തുടക്കമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമ്മ, ഭര്‍ത്താവിന്റെ അമ്മ, സഹോദരി, ഭര്‍ത്താവിന്റെ സഹോദരി മറ്റു കുടുംബാംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിങ്ങിനെ ആരോണോ പ്രസവിക്കുന്ന സ്ത്രീക്ക് കൂട്ടായി വന്നിട്ടുള്ളത്, അവര്‍ക്ക് ലേബര്‍ റൂമിലും പ്രവേശിക്കാം.

ഡോക്ടര്‍മാരുടെ പ്രത്യേക അനുമതിയോടുകൂടിയായിരിക്കും പ്രവേശനം. നോര്‍മല്‍ ഡെലിവറിക്കു മാത്രമേ ഇത്തരം ഒരു അനുമതി നല്‍കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ പ്രസന്ന പറഞ്ഞു. അണുവിമുക്തമായ വസ്ത്രം ഉള്‍പ്പെടെ വേണ്ടത്ര തയ്യാറെടുപ്പോടുകൂടി മാത്രമേ സഹായികളെ അകത്തു പ്രവേശിപ്പിക്കൂ എന്നും നിബന്ധനയുണ്ട്.
സര്‍ക്കാരിന്റെ പുതിയ പരിപാടിയെ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു. പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പുതിയ പദ്ധതി ഉപകരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലേബര്‍ റൂമില്‍ സ്ത്രീകളെ മോശമായാണ് പരിപാലിക്കുന്നതെന്ന പരാതി ഒഴിവാക്കാനും പരിപാടിയിലൂടെ സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications