ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താം; അനുമതി നല്‍കി ഹൈക്കോടതി
ദില്ലി; ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ചണ്ഡീഗഡ് ഹൈക്കോടതി. പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഗൗതം ബദൂരി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ ഗർഭധാരണം തുടരുന്നത് പെൺകുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാക്കുമെന്ന് കോടതി വ്യക്തമാക്കി.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രസവിക്കാൻ നിർബന്ധിക്കുന്നത് ജീവിതകാലം മുഴുവൻ പെൺകുട്ടിയെ കടുത്ത വേദനയിലേക്ക് തള്ളിവിടും. മാത്രമല്ല ആ കുട്ടിക്കും സമൂഹത്തിൽ അവഹേളനം നേരിടേണ്ടി വരും, ഹർജി പരിഗണിച്ച് കോടതി പറഞ്ഞു.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
മെഡിക്കൽ ബോർഡിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് കോടതിയുടെ തിരുമാനം.ഗർഭഛിദ്രം നടത്തുന്നതിനോട് മെഡിക്കൽ ബോർഡ് നേരത്തേ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പെൺകുട്ടി 14 ആഴ്ച ഗർഭിണിയായതിനാൽ ഈ സമയത്ത് സുരക്ഷിതമായി ഗർഭഛിദ്രം നടത്താമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം വിഷയം കൈകാര്യം ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരുടെ പാനൽ രൂപീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പെൺകുട്ടിയ്ക്ക് എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കും.
ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications