മോദിയുടെ മുറിവില്‍ ഉപ്പുതേച്ച് ചിദംബരം: കണക്കുകള്‍ ഉപയോഗിച്ച് മോദി സാമര്‍ത്ഥ്യം കാണിക്കുന്നു!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  GDP കുറയാൻ കാരണം മോഡി , വിമർശനവുമായി ചിദംബരം | Oneindia Malayalam

  ദില്ലി: ഇന്ത്യയുടെ ജിഡ‍ിപി നിരക്ക് കുറയുന്നതിനിടെ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാണിച്ച ചിദംബരം നരേന്ദ്രമോദി സര്‍ക്കാര്‍ ജിഡിപി സംബന്ധിച്ച കണക്കുകള്‍ ഉപയോഗിച്ച് സാമര്‍ത്ഥ്യം കാണിക്കുകയാണെന്നാണ് ആരോപിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ ഏറ്റവും മോശമായ തകര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും ചിദംബരം പറയുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന പ്രസ്താവനയായിരുന്നു ജിഎസ്ടിയുടേയും നോട്ട് നിരോധനത്തിന്റേയും വിമര്‍ശകനായ ചിദംബരത്തിന്റേത്.

  2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച നടപ്പു വര്‍ഷത്തില്‍ 6.5 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്. സെപ്തംബര്‍ പാദത്തില്‍ 6. 3 ശതമാനമായിരുന്നുവെന്നും ജിഡിപി നിരക്ക് ഏഴ് ശതമാനത്തില്‍ വരെയെത്തിയേക്കുമെന്നാണ് വിലയിരുത്തലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍
  2016 നവംബറില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും ചരക്കുസേവന നികുതിയുമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായതെന്നാണ് കണക്കില്‍ അനുമാനിക്കുന്നത്.

  chidambaram

  ജിഡിപി നിരക്ക് കുറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ് എന്ന നിര്‍വചനമെന്നാണ് രാഹുല്‍ ജിഡിപിയ്ക്ക് നല്‍കിയിട്ടുള്ളത്. നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണുള്ളതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Even as the Narendra Modi government is smarting under the GDP growth estimates released by the Central Statistics Office (CSO) yesterday, former Union Finance Minister P Chidambaram has said that the latest figures prove "economic slowdown".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്