കശ്മീരിന് സ്വയംഭരണം വേണമെന്ന് ചിദംബരം, വിമർശിച്ച് ബിജെപി, കൈയൊഴിഞ്ഞ് കോൺഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ജമ്മു-ശ്മീരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വയം ഭരണമാണെന്ന കോൺഗ്രസ് നേതാവ് ചിദംബരംത്തിന്റെ പ്രസ്താവന വിവാദത്തിൽ. ശനിയാഴ്ച രാജ്കോട്ടിലാണ് ചിദംബരം വിവാദ പ്രസ്താവന നടത്തിയത്.

പട്ടിദാർ വിഭാഗത്തിന് സംവരണം വാഗ്ദാനം ചെയ്ത് കോൺഗ്രസ്, ഹർദിക് കോൺഗ്രസിൽ, ബിജെപിക്ക് പണിപാളി

ജമ്മു കശ്മീർ ജനത ആഗ്രഹിക്കുന്നത് സ്വാതന്ത്ര ഭരണമാണ്. താനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിന്ന് തനിക്ക് അതു മനസിലായെന്നും ചിദംബരം പറയുന്നുണ്ട്. എന്നാൽ ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ചിദംബരത്തിന്റെ നിലപാടിനെ പിന്തുണച്ചിട്ടില്ല.

യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

ആർട്ടിക്കിൾ 370ാം വകുപ്പ്

ആർട്ടിക്കിൾ 370ാം വകുപ്പ്

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370ാം വകുപ്പിനെ നമ്മള്‍ മാനിക്കണമെന്നാണ് കശ്മീര്‍ താഴ് വരയിലെ ജനങ്ങളുടെ ആഗ്രഹം. അതിനർഥം അവര്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര ഭരണാധികാരമാണ്.

രാജ്യം നീങ്ങുന്നത് ദുരന്തത്തിലേയ്ക്ക്

രാജ്യം നീങ്ങുന്നത് ദുരന്തത്തിലേയ്ക്ക്

എന്നാൽ കശ്മീരിന് സ്വയം ഭരണം നൽകണമെന്ന് മുൻപും ചിദംബരം ആവശ്യപ്പെട്ടിരുന്നു .കശ്മീരിന് സ്വയം ഭരണം നൽകിയില്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നൽകിയിരുന്നു

രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിട്ടുണ്ട്. ഭാരതത്തിനെ ശിഥിലമാക്കുമെന്ന മുദ്രവാക്യം വിളിച്ചവരെ പിന്തുണച്ചവരിൽ നിന്ന് ഇതൊക്കെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് മന്ത്രി പറഞ്ഞു. ചിദംബരത്തിന്റെ പ്രസ്താവന അപമാനകരമാണെന്നും സ്മൃതി കുറ്റപ്പെടുത്തി

ചിദംബരത്തെ തള്ളി കോൺഗ്രസ്

ചിദംബരത്തെ തള്ളി കോൺഗ്രസ്

ചിദംബരത്തിന്റെ കശ്മീരി പ്രസ്താവന വിവാദമായതോടെ കോൺഗ്രസും അദ്ദേഹത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും അത് പാർട്ടിയുടേതല്ലെന്നും പാർട്ടി വക്താവ് റൺദീപ് സിങ് സുജേർവാല പറഞ്ഞു.

 കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ

കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ

ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ എന്നും നിലനിൽക്കുമെന്നും കോൺഗ്രസ് വക്തവ് റൺദീപ് സിങ് പറഞ്ഞു. പാർട്ടിയിലെ ഒരാളുടെ അഭിപ്രായം ഐഎൻസിയുടെ അഭിപ്രായമാകില്ലെന്നും റൺദീപ് പറഞ്ഞു. എന്നാൽ ജനാധിപത്യത്തിൽ ഒരാൾക്ക് സ്വന്തം അഭിപ്രായം പ്രകടപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതയെ വ്രണപ്പെടുത്തുന്നു

ദേശീയതയെ വ്രണപ്പെടുത്തുന്നു

ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിദംബരത്തിന്റെ പ്രസ്താവനയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ചിദംബരത്തിന്റെ വാക്കുകൾ വളരെ വേദപ്പെടുത്തുന്നതാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Senior Congress leader P Chidambaram pitched for greater autonomy for Jammu and Kashmir yet again on Saturday, drawing stinging criticism from the BJP, with union minister Smriti Irani calling it "shocking and shameful".

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്