പാകിസ്താന്‍ കരുതിയിരുന്നോ... മിന്നാലാക്രണം നടത്തുമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. ആവശ്യമെങ്കില്‍ പാകിസ്താനില്‍ വീണ്ടും മിന്നലാക്രണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Bipin Rawat

അതിര്‍ത്തികളില്‍ നമുക്ക് ഏറെ വെല്ലുവിളികളുണ്ട്. പാകിസ്താന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിലും അദ്ദേഹം ആശങ്ക വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ ഭീകര വാദം ഗുരുതരമായി ബാധിക്കുന്നുണ്ട്. കാശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിലെ സൗകര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ സൈനീക ക്വാര്‍ട്ടേഴ്‌സിലും പരാതി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പരാതി നിക്ഷേപിക്കാം. എന്നിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയല്ല പരാതി അറിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണ്. പാകിസ്താനുള്ള യുദ്ധ മുന്നറിയിപ്പാണ് ബിപിന്‍ റാവത്തിന്റെ നിയമനമെന്നും പറയപ്പെട്ടു.

English summary
Chief Army Command Bipin Rawat warnig Pakistan. He said there may be another surgical strike if needed.
Please Wait while comments are loading...