Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ പരിപാടിയില്‍ സിബിഐയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത പ്രതിദിനം കുറഞ്ഞുവരികയാണെന്ന വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സിബിഐയുടെ പ്രവൃത്തിയില്‍ നിന്നും ചില സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍ നിന്നും വ്യക്തമാക്കുന്നതെന്നും എന്‍.വി രമണ വിമര്‍ശനം ഉന്നയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലാഭമുണ്ടാക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എക്‌സിക്യൂട്ടീവുമായുള്ള അവിശുദ്ധ ബന്ധത്തെ ഇല്ലാതാക്കുന്നതിലൂടെയും ഈ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിക്കുമെന്നും എന്‍.വി രമണ ചൂണ്ടിക്കാട്ടി. സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യം അന്വേഷണ ഏജന്‍സികളുടെ പ്രധാന്യവും ഉത്തരവാദിത്വവും എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

ramana

സിബിഐ പോലുള്ള ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനം ആവശ്യമാണ്. ഒരു സ്വയംഭരണാധികാരമുള്ള വ്യക്തിയെ തീരുമാനിക്കേണ്ടത് സംഘടനയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ആരോപണങ്ങളാലും അഴിമതിയെയും തുടര്‍ന്ന് പൊലീസിന്റെ പ്രതിച്ഛായ മങ്ങുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അധികാരം മാറുന്നതിനനുസരിച്ച് പീഡിപ്പിക്കുപ്പെടുന്നുവെന്ന ആരോപണവുമായി സമീപിക്കാറുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത്തരത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും എന്നാല്‍ സ്ഥിരമായുളളത് നിങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. സിബിഐ കൂട്ടിലിട്ട തത്തയല്ലെന്നും സിബിഐയിലെ സി കോണ്‍ഗ്രസിനെ സൂചിപ്പിക്കുന്നതല്ലെന്നും പി.ചിദംബരം അഭിപ്രായപ്പെട്ടു. 2013ല്‍ പി ചിദംബരം ധനകാര്യമന്ത്രിയായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുപ്രീംകോടതിയുടെ നാല്‍പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് എന്‍.വി രമണ. സു​പ്രീം​കോ​ട​തി​യി​ലെ സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്​​റ്റി​സ്​ ര​മ​ണ 2014 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​ത്. ആ​ന്ധ്ര ഹൈ​കോ​ട​തി​യി​ൽ 1983ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്​​ടീ​സ്​ തു​ട​ങ്ങി. പി​ന്നീ​ട്​ ആ​ന്ധ്ര സ​ർ​ക്കാ​റിന്‍റെ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലാ​യി.

ജു​ഡീ​ഷ്യ​റി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ​യെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​ദ​വി​യി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി​യു​ടെ പ​രാ​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ത​ള്ളി​യ​ത്. ജ​സ്​​റ്റി​സ്​ ര​മ​ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ കൂ​ടി പ്ര​തി​ക​ളാ​യി അ​മ​രാ​വ​തി ഭൂ​മി കും​ഭ​കോ​ണ കേ​സി​ൽ ആ​ന്ധ്ര പൊ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+