കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'3 മാസത്തില്‍ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്'; കര്‍ശന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലും ഇടവേള നല്‍കണമെന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തില്‍ ലൈറ്റിങ്ങിനും മേയ്ക്കപ്പിനും വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. കരട് നിര്‍ദേശങ്ങള്‍ക്ക് രണ്ടുമാസത്തിനകം അന്തിമരൂപം നല്‍കി പ്രാബല്യത്തില്‍ വരുത്തുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.സിനിമ, വാര്‍ത്തചാനലുകള്‍, ടിവി പരിപാടികള്‍, സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ് ഫോമുകള്‍ എന്നിവയില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ആണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ അപകടകരമായ ലൈറ്റിങ്ങിനോ, ഹാനികരമായ മേയ്ക്കപ്പിനോ വിധേയരാക്കരുത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഡ്രസിങ് റൂമുകള്‍ വേണം. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലൂം ഇടവേള നല്‍കണം. പഠനം തടസ്സപ്പെടാതിരിക്കുകയും ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി ഉറപ്പാക്കുകയും വേണം.മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തില്‍ പങ്കെടുപ്പിക്കരുത്. മുലയൂട്ടല്‍, പ്രതിരോധകുത്തിവയ്പ്പ് എന്നിവയുടെ പ്രചാരണത്തിന് ഇളവുണ്ട്.

cinema

കുട്ടികളെ മാനസികമായി സമ്മര്‍ദത്തിലാക്കുന്നതോ, അവഹേളിക്കുന്നതോ ആയ പരിപാടികള്‍ പാടില്ല. കുട്ടികളെ നിര്‍ബന്ധിത കരാറിന് വിധേയര്‍ ആക്കരുത്. ലൊക്കേഷനില്‍ കുട്ടികളുമായി ഇടപഴകുന്നവര്‍ക്ക് സാംക്രമിക രോഗങ്ങല്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഇതിനായി ആരോഗ്യസര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കണം. പൊലീസ് വെരിഫിക്കേഷനും നടത്തണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉണ്ട്.

'സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍ പിന്നെ അഭയ കേസില്ല...' ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു'സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍ പിന്നെ അഭയ കേസില്ല...' ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു

ലൈംഗിക ചൂഷണം, കുട്ടിക്കടത്ത്, സംഘടിതകുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഇരകളാകുന്ന കുട്ടികളുമായി വാര്‍ത്ത ചാനലുകള്‍ സംസാരിക്കുമ്പോള്‍ അതീവ കരുതല്‍ വേണം. ഇത്തരം വാര്‍ത്തകള്‍ സെന്‍സേഷനലാക്കരുത്. സംസാരിക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കരുത്. കുട്ടികളില്‍ അപഹര്‍ഷതാബോധമുണ്ടാക്കുന്ന പരസ്യങ്ങള്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.

'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

സിനിമയുടെ ചിത്രീകരണം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം ആണെന്നും സ്‌കൂളില്‍ പോകുന്നതിന് പുറമെ കുട്ടികള്‍ക്ക് പ്രൈവറ്റ് അദ്ധ്യാപകരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കണ്ടന്റ് നിര്‍മ്മിക്കുന്നതിനുള്ള കുട്ടികളുടെ ഇടപെടലിനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

English summary
Child Rights Commission issued directions to film sector regarding welfare of child acto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X