കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ലാമില്‍ ചൈന ഹെലിപാഡുകള്‍ നിര്‍മ്മിക്കുന്നു; ഇന്ത്യക്ക് ഭീഷണിയല്ലെന്ന് നിർമ്മല സീതാരാമൻ!

  • By Desk
Google Oneindia Malayalam News

ദില്ലി: ഡോക്ലാമില്‍ ചൈനീസ് സൈന്യം ഹെലിപാഡുകളും ട്രഞ്ചുകളും നിര്‍മ്മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ശൈത്യകാലത്ത് സൈന്യത്തെ ഡോക്‌ലാമില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും ശൈത്യകാലത്ത് സൈന്യത്തെ ഡോക്ലാമില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ശൈത്യകാലത്ത് സൈന്യത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഹെലിപ്പാഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചില അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. ഫ്ളാഗ് മീറ്റിംഗുകളും ബോര്‍ഡര്‍ പേഴ്സണല്‍ മീറ്റിംഗുകളും എന്നിവ നടത്തുന്നതായും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

Nirmala Sitaraman

രണ്ടര മാസംനീണ്ട സംഘര്‍ഷാവസ്ഥ 2017 ഓഗസ്റ്റില്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയും ചൈനയും ഡോക്ലാമിലെ സൈനികരുടെയെണ്ണം കുറച്ചിരുന്നു. അതിനുശേഷം ഡോക്‌ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

English summary
Indian and Chinese troops have "redeployed" themselves away from the face-off site in Doklam, and China has undertaken construction of helipads, sentry posts and trenches for its army personnel there, defence minister Nirmala Sitharaman said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X