ചൈനയുടെ പുതിയ സൈനിക താവളം ജിബൂട്ടിയില്‍: ഇന്ത്യയുടെ ആശങ്കയ്ക്ക് അഞ്ച് കാരണങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: ചൈന ജിബൂട്ടിയില്‍ സ്ഥാപിച്ച സൈനിക താവളം ഇന്ത്യയ്ക്ക് ആശങ്ക. ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയില്‍ സൈനിക താവളം ആരംഭിച്ചതിന് പിന്നാലെയാണ് ചൈനീസ് നാവിക സേന ജിബൂട്ടിയിലേയ്ക്ക് സൈന്യത്തെ അയച്ചിട്ടുള്ളത്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിക്കിം സെക്ടറില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നടക്കുന്നതിനിടെ ഇന്ത്യന്‍ സമുദ്രത്തിലെ ചൈനീസ് നീക്കത്തെ ആശങ്കയോടെ മാത്രമേ ഇന്ത്യയ്ക്ക് നോക്കിക്കാണാനാവൂ.

ജിബൂട്ടിയിലെ സൈനിക താവളം സമാധാന പാലനത്തിനുള്ള സഹായം നല്‍കുന്നതിനും മാനുഷിക ദൗത്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് ശരിയല്ലെന്നുമാണ് ചൈന വ്യക്തമാക്കുന്നത്. എന്നാല്‍ ചൈനീസ് സൈനിക താവളം ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.

 ജിബൂട്ടി നെഞ്ചിടിപ്പ് കൂട്ടി

ജിബൂട്ടി നെഞ്ചിടിപ്പ് കൂട്ടി

ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടി എന്ന രാജ്യ്ത്ത് ചൈനീസ് സൈനിക താവളം വരുന്നത് ഏറ്റവുമധികം ഭയപ്പെടുന്നത് ഇന്ത്യയേയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യമാണ് ഇതിനുള്ള പ്രധാനകാരണം. ഇതിനെല്ലാം പുറമേ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീ ലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ സൈനിക സഖ്യവും ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇന്ത്യയെ സമുദ്രമാര്‍ഗ്ഗമെത്തി ചൈനയ്ക്ക് ആക്രമിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ് ഇതോടെ തെളിഞ്ഞവരുന്നത്.

 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദിപത്യം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദിപത്യം

സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തോടെ ചൈനയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനി കപ്പലുകളുമുള്‍പ്പെടെ 15 ഓകെ നാവികസേന വാഹനങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ നാവിക സേനയുടെ ഉപഗ്രഹങ്ങളാണ് ചൈനീസ് യുദ്ധക്കപ്പലുകളുടേയും സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് കൈമാറിയത്.

 സൈനിക വ്യാപനമില്ല

സൈനിക വ്യാപനമില്ല

ജിബൂട്ടിയിലെ സൈനി താവളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസാണ് ചൈന സൈനിക വ്യാപനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആദ്യത്തെ ഓവര്‍സീസ് സൈനിക താവളമാണ് ജിബൂട്ടിയിലേതെന്നും ഇവിടെ സൈനിക വിന്യാസം നടത്തുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണക്കടത്ത് നിയന്ത്രിക്കാന്‍

എണ്ണക്കടത്ത് നിയന്ത്രിക്കാന്‍

ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് ലോകത്തിലെ 80 ശതമാനത്തോളം ഇന്ധനകടത്തും നടക്കുന്നത്. എന്നാല്‍ ചൈന ശ്രമിക്കുന്നത് ചൈനയുടെ ഊര്‍ജ്ജ വ്യാപാരം മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും മാത്രമാണ്. ലോക കാര്യങ്ങളില്‍ വലിയ പങ്കുള്ള ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നിയന്ത്രണം വരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാവും. ഇന്ത്യയിലെ തുറമുഖം, റെയില്‍വേ, റോഡ് ഗതാഗത രംഗത്തും കനത്ത നിക്ഷേപം നടത്തി ഇന്ത്യയുടെ വിശ്വാസം സമ്പാദിക്കാനാണ് ചൈന ശ്രമിക്കുന്നത്.

സകല മേഖലകളിലും ചൈനീസ് സാന്നിധ്യം

സകല മേഖലകളിലും ചൈനീസ് സാന്നിധ്യം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ചൈന ഇന്ത്യയ്ക്ക് പുറമേ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ തുറമുഖങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. പാക്- ചൈന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യയെ അനുനയിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. എന്നാല്‍ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന പട്ടുപാത ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ വാദം.

English summary
A small but strategically located country in the Horn of Africa is the latest security concern for India. China has picked Djibouti to set up its first overseas military base and ships carrying troops set sail on Tuesday, Chinese media said.
Please Wait while comments are loading...