ഇന്ത്യ ഭയക്കണം ഈ ചൈനീസ് ഡ്രോണുകളെ!രഹസ്യങ്ങള്‍ ചോര്‍ത്തും,രാജ്യത്തിന് ഭീഷണി,ബെംഗളൂരുവില്‍ സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ചൈനയില്‍ നിന്നും കൊണ്ടുവന്ന അത്യാധുനിക ഡ്രോണുകള്‍ പിടിച്ചെടുത്തു. അത്യാധുനിക സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങളടങ്ങിയ, ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കാവുന്ന പത്ത് ഡ്രോണുകളാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഡിജെഐ ഫാന്റം-4 പ്രോ എന്ന വിഭാഗത്തില്‍ പെടുന്ന ചൈനീസ് നിര്‍മ്മിത ഡ്രോണുകളാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ഡ്രോണുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ബെംഗളൂരുവിലും ചെന്നൈയിലും വ്യാപക പരിശോധനയും നടക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

ബഹിരാകാശത്തേക്ക് വിട്ട അമേരിക്കൻ സൈന്യത്തിന്റെ നിഗൂഢ ഡ്രോണ്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി...

ദുബായില്‍ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ നേരിടാന്‍ പോകുന്നത് ഇതായിരിക്കും

ഡ്രോണുകള്‍ ചൈനയില്‍ നിന്ന്...

ഡ്രോണുകള്‍ ചൈനയില്‍ നിന്ന്...

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്ത ഡ്രോണുകള്‍ ചൈനയില്‍ നിന്നും കൊണ്ടുവന്നതാണെന്നാണ് അധികൃതര്‍ അറിയിച്ചത്. ഡിജെഐ ഫാന്റം-4 പ്രോ എന്ന ഡ്രോണ്‍, അതിശക്തമായ ബാറ്ററി സംവിധാനത്തില്‍, സ്വയം തടസങ്ങളെ അതിജീവിച്ച് സഞ്ചരിക്കാന്‍ കഴിവുള്ളതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ജിപിഎസിനെ കിടപിടിക്കുന്ന നാവിഗേഷന്‍...

ജിപിഎസിനെ കിടപിടിക്കുന്ന നാവിഗേഷന്‍...

ബെംഗളൂരുവില്‍ നിന്നും പിടികൂടിയ ഡ്രോണ്‍ ചില്ലറക്കാരനല്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. ജിപിഎസ്, റഷ്യന്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് (ഗ്ലോനാസ്) എന്നിവയെ വെല്ലുന്ന അത്യാധുനിക സാറ്റലൈറ്റ് നാവിഗേഷന്റെ സഹായത്തോടെയാണ് ഈ ഡ്രോണുകള്‍ സഞ്ചരിക്കുന്നത്.

ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോയും...

ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോയും...

രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചിത്രങ്ങളും വീഡിയോകളും ഈ ഡ്രോണുകളിലൂടെ റെക്കോഡ് ചെയ്യാം. സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് വരെ ഉപയോഗിക്കാവുന്ന ഇത്തരം ഡ്രോണുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. സ്‌ഫോടന സാമഗ്രഹികള്‍ വരെ വഹിക്കാവുന്ന ഡ്രോണുകളാണ് ഡിജെഐ ഫാന്റം-4 പ്രോ.

ലോക്ക് ആന്‍ഡ് ട്രോക്ക് സംവിധാനം...

ലോക്ക് ആന്‍ഡ് ട്രോക്ക് സംവിധാനം...

ലോക്ക് ആന്‍ഡ് ട്രാക്ക് എന്ന സവിശേഷമായ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് ആരുടെയും നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനാകും. വളരെ ചെറിയ വലിപ്പത്തിലുള്ള ഇത്തരം ഡ്രോണുകള്‍ അതിന്റെ പരമാവധി ഉയരത്തില്‍ പറക്കുമ്പോള്‍ പെട്ടെന്ന് കാണാനാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

 വ്യോമസേനയ്ക്കും ഭീഷണി...

വ്യോമസേനയ്ക്കും ഭീഷണി...

ഡ്രോണുകളും ഗ്ലൈഡറുകളും ഇന്ത്യന്‍ വ്യോമസേനയ്ക്കും ഭീഷണിയാണ്. വ്യോമസേന വിമാനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയുയര്‍ത്തുന്ന ഇത്തരത്തിലുള്ള ഡ്രോണുകള്‍ രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ബെംഗളൂരുവില്‍ നിന്നും ഡ്രോണുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ചെന്നൈയിലും ബെംഗളൂരുവിലും ഡ്രോണുകള്‍ക്കായി വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

English summary
China-made hi-tech drones seized in Bengaluru Airport.
Please Wait while comments are loading...