കംബോഡിയയിലെ തുറമുഖത്തില്‍ പിടിമുറുക്കി ചൈന, സര്‍വത്ര സജ്ജം, ഇന്ത്യക്ക് വെല്ലുവിളി ഇങ്ങനെ
ന്യൂഡല്‍ഹി: ചൈനയുടെ സമുദ്രമേഖലയിലെ കരുത്ത് വ്യാപിക്കുന്നതില്‍ ഇന്ത്യക്ക് ആശങ്ക. ദക്ഷിണ ചൈന കടലില്‍ ചൈന ആധിപത്യത്തിനാണ് ശ്രമിക്കുന്നത്. എന്നാല്‍ കംബോഡിയയിലെ തുറമുഖ നിര്‍മാണമാണ് ഇപ്പോള്‍ ഇന്ത്യക്ക് നെഞ്ചിടിപ്പ് സമ്മാനിക്കുന്നത്. മലാക്ക കടലിടുക്കില്‍ നിന്ന് അധികം ദൂരെയായിട്ടല്ലാതെയാണ് ചൈനയുടെ നേവല്‍ ബേസുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
മലാക്ക കടലിടുക്ക് ഇന്ത്യാ മഹാസമുദ്രത്തെയും, ദക്ഷിണ ചൈന കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ചെക് പോയിന്റാണ്. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍ റൂട്ടാണിത്. ലോകത്തെ മൊത്തം വ്യാപാരത്തിന്റെ 25 ശതമാനം ഇതുവഴിയാണ് കടന്നുപോകുന്നത്.കഴിഞ്ഞ വര്‍ഷം എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജിബൂട്ടിയിലെ ചൈനയുടെ നേവല്‍ ബേസ് പൂര്‍ണ പ്രവര്‍ത്തന സജ്ജമായതായി കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുള്ള ചൈനീസ് യുദ്ധക്കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ നേവല്‍ ബേസ്. ചൈന ഒരു വിദേശരാജ്യത്തെ സൈനിക ബേസ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതും ആദ്യമായിട്ടായിരുന്നു. കംബോഡിയയിലെ ബേസില്‍ പുതിയ കെട്ടിടങ്ങള്‍ അടക്കം വന്നിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. നേരത്തെ യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കംബോഡിയന്‍ നാവിക ബേസില്‍ വലിയ മാറ്റങ്ങളാണ് വരുന്നതെന്ന് പറഞ്ഞിരുന്നു.
കംബോഡിയയിലെ നേവല്‍ ബേസ് പദ്ധതി അടക്കം ചൈന പണം മുടക്കുന്നതാണ്. ഇവിടെ അതുകൊണ്ട് തന്നെ അവര്‍ക്ക് സ്വാധീനമുണ്ട്. എളുപ്പത്തില്‍ ദക്ഷിണകിഴക്കന്‍ ഏഷ്യയിലേക്ക് ചൈനീസ് സൈന്യത്തിന് എത്തിപ്പെടുകയും ചെയ്തു. എന്തുകൊണ്ട് ചൈന ഭീഷണിയാവുന്നു എന്നതിനും കാരണമുണ്ട്. ചൈനീസ് നാവികസേനയ്ക്ക് സ്വന്തമായി 350 യുദ്ധക്കപ്പലുകളുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ നാവികസേനയാണ് ചൈനയ്ക്കുള്ളത്. ഈ യുദ്ധക്കപ്പലുകളുടെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 460ലെത്തും.
85ഓളം പട്രോള്‍ കപ്പലുകള്‍ വേറെയുമുണ്ട്. മിസൈല്‍ വേധ സംവിധാനങ്ങള്‍ അടക്കം ഇതില്‍ ഭൂരിഭാഗത്തിലുമുണ്ട്. സമുദ്ര മേഖലയില്‍ തന്ത്രപ്രധാന മേഖലയില്‍ എല്ലാം സ്വാധീന ശക്തിയായി മാറി കൊണ്ടിരിക്കാനുള്ള തന്ത്രമാണ് ചൈന പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം ഉള്ളത് കൊണ്ടാണ് ചൈനയുടെ സമുദ്ര മേഖല വെല്ലുവിളിയെ നേരിടുന്നത്. പ്രത്യേകിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ഉള്ളത് കൊണ്ടാണെന്ന് പറയാം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ നിരീക്ഷണ സംവിധാനം ഇന്ത്യക്കുണ്ട്.
യുദ്ധക്കപ്പലുകള്‍ മാത്രമല്ല, സമുദ്ര നിരീക്ഷണത്തിന് ഹെലികോപ്ടര്‍ സംവിധാനവുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് നിരീക്ഷണ കപ്പല്‍ വിന്യസിച്ചിരുന്നു. അതേസമയം കംബോഡിയയുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് ചൈന അവിടെ ആധിപത്യം സ്ഥാപിച്ചതെന്ന് മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് എന്‍ഡിടിവിയോട് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications