കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിലെ ചൈനയുടെ നീക്കം, ബോധപൂർവ്വം ഇന്ത്യയെ പ്രകോപിപ്പിക്കാനെന്ന് അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളുമായി അമേരിക്കന്‍ ഇന്റലിജന്‍സ്. പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ചൈന നടത്തിയ കയ്യേറ്റ ശ്രമം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ബോധപൂര്‍വ്വമായ നീക്കം ആയിരുന്നു എന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. ചൈനയുടെ പ്രകോപന നീക്കം ഇന്ത്യന്‍ സൈന്യം വിജയകരമായി തടഞ്ഞിരുന്നു.

Recommended Video

cmsvideo
China's latest incursion bid was deliberate move to provoke India: US intelligence

സംഘര്‍ഷം നടക്കും എന്നുളള ആപത് സൂചന ലഭിച്ച പശ്ചാത്തലത്തില്‍ സൈനിക കമാന്‍ഡര്‍ സൈന്യത്തെ പിന്‍വലിക്കുകയായിരുന്നുവെന്നും അതില്‍ ചൈന രോഷത്തിലാണെന്നും യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധം തീര്‍ത്തുവെന്നും യുഎസ് ഇന്റലിജന്‍സ് പറയുന്നു.

us

ഹിമാലയത്തിലെ പാംഗോംഗ് സോ പ്രദേശം ഇന്ത്യയുടെ അതിര്‍ത്തിക്കുളളിലുളളതാണെന്ന് യുഎസ് ന്യൂസ് വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുളള സംഘര്‍ഷത്തിന് ശേഷം ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങളെ ശക്തമായി നേരിടാന്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വ സജ്ജമാണെന്നും അമേരിക്ക കരുതുന്നു. ഗല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് ചൈന വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കം ആദ്യമുണ്ടായത് ചൈനയുടെ ഭാഗത്ത് നിന്നാണോ എന്ന് അമേരിക്കന്‍ ഇന്റലിജെന്‍സിന്റെ വിശകലനത്തില്‍ പറയുന്നില്ല. അതേസമയം നേരത്തെയും പല തവണ ഇന്ത്യയ്ക്ക് നേരെ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിട്ടുളള പശ്ചാത്തലത്തില്‍ അമേരിക്കയുടെ ചായ്വ് ഇന്ത്യന്‍ പക്ഷത്താണ്. അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് പറയുമ്പോള്‍ തന്നെ ചൈന പ്രകോപനവും സൃഷ്ടിക്കുന്നതിനേയും അമേരിക്ക ചോദ്യം ചെയ്തു.

കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!

ഈ മാസം അവസാനത്തില്‍ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്റലിജന്‍സ് വിഭാഗങ്ങളിലെ ഉന്നതരുമായി ഇന്ത്യ വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മില്‍ പുതിയ ധാരണയില്‍ എത്തിയേക്കും എന്നാണ് സൂചന. അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങളും മറ്റും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് അതോടെ സാധിക്കും എന്നും യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!

മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!

English summary
China's incursion bid in Ladak was deliberate to provoke India, Says US intelligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X