കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിലെ ബ്രഹ്മോസ് മിസൈല്‍; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വിന്യസിച്ചതിനെതിരെ മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുടെ ഇത്തരം നടപടികള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് ചൈന വ്യക്തമാക്കി. ഈ മാസം ആദ്യം പ്രധാനമന്ദ്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ യോഗമാണ് മിസൈല്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്.

അടുത്തിടെ ഇന്ത്യയും ചൈനയും തമ്മില്‍ ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയ പ്രദേശമാണ് അരുണാചല്‍ പ്രദേശ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ ഇന്ത്യ വന്‍ തോതിലുള്ള സൈനിക വിന്യാസം നടത്തുന്നത്. പ്രദേശത്ത് ചൈനീസ് കടന്നുകയറ്റമുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ പ്രകാരമാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

brahmos

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രസിദ്ധീകരണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിച്ചത് ചൈനയ്ക്ക് ഭീഷണിയാണെന്നും ഇത് ചൈനയെ ലക്ഷ്യമാക്കിയാണെന്നും മാധ്യമം ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മോസ് മിസൈല്‍ വിന്യാസം പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും പറയുന്നുണ്ട്.

മൂന്ന് റെജിമെന്റ് സൈന്യത്തെയാണ് ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. രണ്ട് ബ്രഹ്മോസ് മിസൈലുകളും ഇവിടെ ഇന്ത്യന്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസിന്റെ പുതിയ പതിപ്പാണിത്. ആരെയും ആക്രമിക്കാനല്ലെന്നും പ്രതിരോധത്തിനുവേണ്ടിയാണ് സൈനിക വിന്യാസമെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ വിശദീകരണം.

English summary
China warns India against deploying BrahMos missile in Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X