Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വൈദ്യുതവിതരണ ശൃംഖലയില്‍ നുഴഞ്ഞുകയറാന്‍ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം: റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ എട്ട് മാസമായി ലഡാക്കിനടുത്തുള്ള ഇന്ത്യൻ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് സർക്കാർ സ്പോൺസർ ചെയ്യുന്ന ഹാക്കർമാർ ആക്രമണം നടത്തുന്നായി റിപ്പോർട്ട്. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോർഡ്ഡ് ഫ്യൂച്ചറിറാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ സംഘർഷഭരിതമായ സാഹചര്യത്തില്‍ തുടരുന്ന ഇന്ത്യ-ചൈന ബന്ധം ഇതോടെ രൂക്ഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വൈദ്യുത വിതരണ കേന്ദ്രത്തിന്റെ ഭാഗമായ ഏഴോളം ലൈനുകളില്‍ നുഴഞ്ഞ് കയറാനാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുന്‍പ് ഇന്ത്യന്‍ സര്‍ക്കാരിനെ തങ്ങളുടെ കണ്ടെത്തലുകള്‍ അറിയിച്ചിരുന്നുവെന്നും ഏജന്‍സി വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ മേഖലയിലെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് സൈബര്‍ ഹാക്കർമാരെ ഉപയോഗിച്ചത്. കഴിഞ്ഞ 18 മാസമായി ഹാക്കര്‍മാര്‍ ഈ ലക്ഷ്യവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിനും മാർച്ചിനും ഇടയിലാണ് ആക്രമണം നടന്നത്. ഉത്തരേന്ത്യയിലെ ഏഴ് 'ലോഡ് ഡെസ്പാച്ച്' കേന്ദ്രങ്ങളെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യ - ചൈന തര്‍ക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാവി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിപ്പോർട്ടില്‍ പറയുന്നു.

 hackers-

അതേസമയം, റിപ്പോർട്ടിനോട് ഇന്ത്യന്‍ സർക്കാറും ചൈനീസ് അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യങ്ങള്‍ സ്പോൺസർ ചെയ്യുന്ന ഹാക്കർമാരിൽ നിന്നുള്ള ഭീഷണികൾ തിരിച്ചറിയുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഇന്റലിജൻസ് സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചർ പറയുന്നതിന് അനുസരിച്ച് ചൈനീസ് ഹാക്കർമാർ നിർണായകമായ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമാണ് നടത്തിയത്.

അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

ചൈനീസ് ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 'റെഡ് എക്കോ' ഹാക്കിങ് ഗ്രൂപ്പാണ് അന്ന് ഹാക്കിങ് ശ്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍. ഹാക്കര്‍മാര്‍ ഒരു ഇന്ത്യന്‍ ദേശീയ അടിയന്തര പ്രതികരണ സംവിധാനവും ഒരു മള്‍ട്ടിനാഷണല്‍ ലോഗിസ്റ്റിക്‌സ് കമ്പനിയുടെ അനുബന്ധ സ്ഥാപനവും ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

'ചൈനീസ് സ്റ്റേറ്റ്-ലിങ്ക്ഡ് ഗ്രൂപ്പുകൾ ഇന്ത്യൻ പവർ ഗ്രിഡ് ആസ്തികൾ ദീർഘകാലമായി ലക്ഷ്യമിടുന്നത് പരിമിതമായ സാമ്പത്തിക ചാരവൃത്തി അല്ലെങ്കിൽ പരമ്പരാഗത രഹസ്യാന്വേഷണ ശേഖരണ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ്. ഇത് ടാർഗെറ്റിംഗ് എന്നതിലുപരി നിർണ്ണായകമായ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവര ശേഖരണം പ്രാപ്തമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു അല്ലെങ്കിൽ ഭാവി പ്രവർത്തനത്തിനുള്ള മുന്നൊരുക്കമാണ്," ഏജന്‍സി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+