കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ആശംസയുമായി ജിന്‍പിംഗ് എത്തി

Google Oneindia Malayalam News

അഹമ്മദാബാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് ഇന്ത്യയിലെത്തി. അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ അഹമ്മദാബാദിലാണ് ജിന്‍പിങ് വിമാനമിറങ്ങിയത്. ഉന്നത തല സംഘത്തിനൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ജിന്‍പിങിനെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള വിവിധ കരാറുകളില്‍ ഒപ്പുവെച്ച ശേഷം ഷി ജിന്‍പിങും നരേന്ദ്ര മോദിയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പ്രശസ്തമായ ദണ്ഡി മാര്‍ച്ചിന്റെ ചിത്രം മോദി ചൈനീസ് പ്രസിഡണ്ടിന് സമ്മാനിച്ചു. സൂറത്തിലെയും കച്ചിലെയും പ്രത്യേക കരകൗശല വസ്തുക്കള്‍ മോദി ജിന്‍പിങിനെ പരിചയപ്പെടുത്തി. ജിന്‍പിങിനെയും ചൈനീസ് പ്രഥമവനിത പെങ് ലിയുവാനെയും സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.

modi-jinping

അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന നരേന്ദ്ര മോദിയൊടൊപ്പം അഹമ്മദാബാദില്‍ വിരുന്നുസല്‍ക്കാരത്തിന് ശേഷം ചൈനീസ് പ്രസിഡണ്ടും ഭാര്യയും ദില്ലിക്ക് തിരിക്കും. അഹമ്മദാബാദിലെത്തിയ ഉടന്‍ പ്രധാനമന്ത്രിയുമായി ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെയും ജിന്‍പിങ് കാണുന്നുണ്ട്.

ജിന്‍പിങിന്റെ ഈ സന്ദര്‍ശനത്തില്‍ ശതകോടികളുടെ നിക്ഷേപ പദ്ധതികളില്‍ ഇന്ത്യയും ചൈനയും ഒപ്പുവെച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. അതിര്‍ത്തിയിലെ കടമന്നുകയറ്റവും വിസ നിയമങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്ന വിഷയങ്ങളാകും. ഇഞ്ചില്‍ നിന്നും മൈലിലേക്ക് എന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

English summary
Chinese President Xi Jinping arrives in India, meets PM Modi. Prime Minister Narendra Modi, who is also in Ahmedabad to celebrate his 64th birth anniversary today, met Xinping and Liyuan at the Hyatt later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X