കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതു സ്ത്രീകളെ പീഡിപ്പിച്ച ഗാനരചയിതാവ് വിലസുന്നു; വൈരമുത്തുവിനെതിരെ ചിന്‍മയി

  • By Desk
Google Oneindia Malayalam News

ചെന്നൈ: ലൈംഗികാരോപണം നേരിടുന്ന പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപാദ രംഗത്ത്. ചെന്നൈയിലെ എസ്ആര്‍എം സര്‍വകലാശാലയാണ് വൈരമുത്തുവിനെ ആദരിക്കുന്നത്. ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.

ലൈംഗികാരോപണം ഉന്നയിച്ച വനിതകള്‍ക്ക് ഒട്ടേറെ നഷ്ടങ്ങളും പ്രതിസന്ധിയും നേരിടേണ്ടിവന്നു. എന്നാല്‍ വൈരമുത്തുവിനെതിരെ ഇതുവരെ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല. ഇതാണ് ചിന്‍മയി ചോദ്യം ചെയ്യുന്നത്. മീടൂ ക്യാമ്പയിനില്‍ വൈരമുത്തുവിനെതിരെ ഉയര്‍ന്ന ആരോപണം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു....

 ഒമ്പതു സ്ത്രീകള്‍

ഒമ്പതു സ്ത്രീകള്‍

ഒമ്പതു സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ ഇതുവരെ ആരോപണത്തില്‍ അന്വേഷണം നടന്നിട്ടില്ല. വൈരമുത്തു അതിന് ശേഷവും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുകയും സിനിമകൡ ഭാഗമാകുകയും ചെയ്തു. ഇതാണ് ചിന്‍മയി ചൂണ്ടിക്കാട്ടുന്നത്.

തങ്ങള്‍ക്ക് നിരോധനം

തങ്ങള്‍ക്ക് നിരോധനം

പീഡനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വൈരമുത്തുവിന് യാതൊരു നഷ്ടവും ഇതുവരെയുണ്ടായില്ല. എന്നാല്‍ ഞാന്‍ ജോലി സ്ഥലങ്ങളില്‍ നിന്ന അകറ്റി നിര്‍ത്തപ്പെട്ടു. എസ്ആര്‍എം സര്‍വകലാശാല അവരുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നല്ല റോള്‍ മോഡലിനെയാണ് അവതരിപ്പിക്കുന്നതെന്നും ചിന്‍മയി പരിഹസിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക്

ശനിയാഴ്ച ഉച്ചയ്ക്ക്

ചെന്നൈയിലെ കട്ടന്‍കുളത്തൂരിലെ ക്യാംപസിലാണ് വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് മുഖ്യാതിഥി. നേരത്തെ രാജ്യം പദ്മ ഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് വൈരമുത്തു.

ദുരുപയോഗം ചെയ്തു

ദുരുപയോഗം ചെയ്തു

കഴിഞ്ഞ വര്‍ഷമാണ് വൈരമുത്തുവിനെതിരെ ചിന്‍മയി ഉള്‍പ്പെടെയുള്ള നിരവധി യുവതികള്‍ രംഗത്തുവന്നത്. ഇവരെയെല്ലാം വൈരമുത്തു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. വളരെ കോളിളക്കമുണ്ടാക്കിയ ആരോപണമായിരുന്നു ഇത്.

 ചിന്‍മയിയുടെ ട്വീറ്റ്

ചിന്‍മയിയുടെ ട്വീറ്റ്

വൈരമുത്തുവിനെതിരെ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ആരോപണം ഉയര്‍ന്ന ശേഷവും അദ്ദേഹം ഒട്ടേറെ പ്രമുഖ നടന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. വിദേശ യാത്ര ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു. നല്ല രാജ്യം, നല്ല ജനങ്ങള്‍. എന്നാണ് ചിന്‍മയി ട്വിറ്ററില്‍ കുറിച്ചത്.

 പരാതി നല്‍കിയിട്ടും

പരാതി നല്‍കിയിട്ടും

പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ചു നില്‍ക്കുകയാണ്. തങ്ങള്‍ നേരിടുന്ന അവഗണന ആദരിക്കല്‍ വരെ എത്തി. ഒരു വര്‍ഷമായി ഞാന്‍ പരാതി ആവര്‍ത്തിക്കുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയില്ലെന്നും ചിന്‍മയി ട്വീറ്റ് ചെയ്തു.

English summary
Chinmayi lashes out at Minister for honouring lyricist Vairamuthu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X