ചിന്നസ്വാമി ദുരന്തം: സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എ ഐ സി സി നേതൃത്വം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
സിദ്ധരാമയ്യ നാളെ രാവിലെ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡി.കെ. ശിവകുമാർ ഇതിനോടകം ഒരു സർക്കാർ പരിപാടിക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് 10 ജൻപഥിൽ വെച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി ജെ പിയും ജനതാദൾ (എസ്) ഉം സമരം ശക്തമാക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും കൂടിക്കാഴ്ചയ്ക്കായി വിളിച്ചിരിക്കുന്നത്. ഈ മരണങ്ങളെ "സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകം" എന്നാണ് ബി ജെ പി നേതാവ് ആർ അശോക ആരോപിക്കുന്നത്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര മത്സരവും ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമവുമാണ് ഈ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷമത, അപക്വത, ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ് ഈ ദുരന്തത്തിന് കാരണമെന്ന് ജെ ഡി എസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും വിമർശിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് ഏതെങ്കിലും തരത്തില്‍ ലജ്ജ ഉണ്ടെങ്കില്‍ ഈ രണ്ട് നേതാക്കളെയും എത്രയും പെട്ടെന്ന് അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയ്ക്ക് മുന്നിലും ബി ജെ പി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. "സിദ്ധരാമയ്യ, ശിവകുമാർ, ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര എന്നിവരാണ് യഥാർത്ഥ കുറ്റവാളികൾ. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് പേരും രാജിവയ്ക്കണം," എന്ന് വിധാന സൗധയുടെ പടികളിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ അശോക പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അതേസമയം, കുറ്റക്കാരായവർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. 'ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു. ഇത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നതാണ്. എനിക്ക് സ്റ്റേഡിയവുമായി യാതൊരു ബന്ധവുമില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും' സിദ്ധരാമയ്യ പറഞ്ഞു. ബി ജെ പി മരണപ്പെട്ടവരുടെ ശവശരീരങ്ങള്‍വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ഡികെ ശിവകുമാറും ആരോപിച്ചു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications