മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?
ദില്ലി: റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡ് മാധ്യമപ്രവർത്തകർക്ക് നൽകി നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ട്. കേന്ദ്ര അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ കാർഡുകളിൽ റേഡിയോ ചിപ്പ് ഘടിപ്പിക്കാൻ മന്ത്രാലയം ശുപാർശ ചെയ്തതായി വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. എന്നാൽ അങ്ങിനൊരു നീക്കം നടന്നിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ആണ് സുരക്ഷയുടെ ഭാഗമായി ആര്‍എഫ് ടാഗ് ഏര്‍പ്പെടുത്താനുള്ള സാധ്യതതേടിയത്. ഇതിനുള്ള പദ്ധതി നടപ്പാക്കാന്‍ വാര്‍ത്താപ്രക്ഷേപണമന്ത്രാലയം ജനുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയെന്ന് വാര്‍ത്താപോര്‍ട്ടലായ 'ദി പ്രിന്റ്' നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്ര സർക്കാർ വക്താവ് പ്രതികരിച്ചിരിക്കുന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വകുപ്പുമന്ത്രി സ്മൃതി ഇറാനി ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വക്താവ് ഫ്രാങ്ക് നറോണ പറഞ്ഞു. എന്നാൽ കേന്ദ്ര മന്ത്രിമാർ ആരും തന്നെ ഈ വ വിഷയത്തിൽ ഇതുവരെ പ്രതിരിച്ചിട്ടുമില്ല.

ജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള വിവാദ ഉത്തരവ് നേരത്തെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം കാരണം അത് പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിൽ ഒരു ശുപാർശ വന്നതായി സർക്കാർ വക്താവ് ഫ്രാങ്ക് നറോണ സ്ഥിരീകരിച്ചതായും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ മന്ത്രി തങ്ങളോട് നിര്‍ദേശിച്ചിട്ടില്ലെന്നും ഭാവനാത്മകമാണ് വാര്‍ത്തയെന്നുമാണ് പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇപ്പോൾ 2403 മാധ്യമപ്രവർത്തകർക്കാണ് കേന്ദ്ര സർക്കാരിന്റെ അക്രഡിറ്റേഷനുള്ളത്. പാര്‍ലമെന്റില്‍ മാത്രമാണ് നിലവില്‍ ആര്‍.എഫ്. ടാഗുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളത്. ലോക്‌സഭയിലും രാജ്യസഭയിലും സ്ഥിരം കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സെന്‍ട്രല്‍ ഹാള്‍ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ആര്‍എഫ് ടാഗുള്ള കാര്‍ഡുണ്ട്. കേന്ദ്രസര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പിഐബി കാര്‍ഡില്‍ ഈ സംവിധാനമില്ല.












Click it and Unblock the Notifications