കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ ഫോട്ടോയില്‍ ചെരിപ്പിട്ട് ചവിട്ടി; കിടക്കയില്‍ കയറി... അപമാനിക്കപ്പെട്ടെന്ന് ചിരാഗ് പാസ്വാന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് രാംവിലാസ് പാസ്വാന്റെ കുടംബത്തെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. ഇതിന്റെ ഫോട്ടോ നേരത്തെ വൈറലായിരുന്നു. കടുത്ത ഭാഷയില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് രാംവിലാസ് പാസ്വാന്റെ മകനും എംപിയുമായ ചിരാഗ് പാസ്വാന്‍. കുടുംബത്തെ എടുത്തെറിയുകയായിരുന്നുവെന്നും അപമാനിക്കപ്പെട്ടുവെന്നും ചിരാഗ് പറഞ്ഞു. ഇത് വഞ്ചനയാണെന്ന് അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

ജനപഥിലെ ബംഗ്ലാവ് ഒഴിയാനിരിക്കുകയായിരുന്നു ഞങ്ങള്‍. രാംവിലാസ് പാസ്വാന്റെ വിയോഗ ശേഷം ഇക്കാര്യം ഞാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ വസതികള്‍ ഒരിക്കലും സ്ഥിരമാകില്ലെന്ന് അറിയാം. അച്ഛന്‍ താമസിച്ച ബംഗ്ലാവില്‍ ഞങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ഇത്രയും കാലം ഇവിടെ താമസിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദീര്‍ഘകാലം പിതാവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വീടാണിത്. പാര്‍ട്ടിയുടെ ജന്മസ്ഥലം കൂടിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ ജോലിക്കാരുടെ അവസ്ഥ പിതാവ് മനസിലാക്കിയത് ഈ വിട്ടില്‍വച്ചാണ്. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു.

c

വീട് നഷ്ടമാകുന്നതില്‍ തനിക്ക് സങ്കടമില്ല. ഏതെങ്കിലും ഒരു ദിവസം വീട് നഷ്ടമാകുമെന്ന് അറിയാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ കുടുംബത്തെ ഒഴിപ്പിച്ച രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. മാര്‍ച്ച് 20നാണ് ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. തൊട്ടുമുമ്പുള്ള ദിവസം ഒഴിയണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സാധിച്ചില്ല. അവര്‍ എന്റെ പിതാവിന്റെ ഫോട്ടോ വലിച്ചെറിഞ്ഞു. ഞങ്ങള്‍ വലിയ പ്രാധാന്യത്തോടെ കണ്ട ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയ്ക്ക് മുകളില്‍ അവര്‍ ചെരിപ്പിട്ട് ചവിട്ടി. ബംഗ്ലാവിലെ കിടക്കയിലും ചെരിപ്പിട്ട് കയറി. ഇത് അപമാനിക്കുന്നതിന് തുല്യമാണ്. എന്റെ ഓര്‍മകളെയാണ് സര്‍ക്കാര്‍ അപമാനിച്ചതെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

അക്കാര്യം ദിലീപ് അറിഞ്ഞില്ല; സായ് ശങ്കറിനെ പോലീസ് കുടുക്കിയത് ഇങ്ങനെ... പട്ടികയില്‍ ഇനിയും ചിലര്‍അക്കാര്യം ദിലീപ് അറിഞ്ഞില്ല; സായ് ശങ്കറിനെ പോലീസ് കുടുക്കിയത് ഇങ്ങനെ... പട്ടികയില്‍ ഇനിയും ചിലര്‍

രാമ ഭഗവാനായ നരേന്ദ്ര മോദിയുടെ ഹനുമാനാണ് ഞാന്‍ എന്ന് നേരത്തെ ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. എന്‍ഡിഎയുടെ ഭാഗമയിരുന്നു ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി). ഇപ്പോഴും മോദിയുടെ ഹനുമാനായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരാഗ് പാസ്വാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ എന്റേതായ വഴിയിലാണ്. പരസ്പര ബഹുമാനമില്ലാതെ ഇനി സഖ്യ ചര്‍ച്ചയില്ലെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ബിഹാറില്‍ ഒരുകാലത്ത് വലിയ ശക്തിയായിരുന്നു എല്‍ജെപി. എന്നാല്‍ 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം അമ്മാവന്‍ പശുപതി പരസ് എല്‍ജെപി വിടുകയും സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു. അവര്‍ ആദ്യം എന്റെ കുടുംബത്തെ വിഭജിച്ചു. പിന്നീട് എന്റെ പാര്‍ട്ടിയില്‍ നിന്ന് എന്നെ പുറത്താക്കി. ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കി. ഞാന്‍ കടുവയുടെ മകനാണ്. ബിഹാറിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

Recommended Video

cmsvideo
125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

English summary
Chirag Paswan Reply About Delhi Bungalow Eviction; They threw my father's photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X